ഷൈൻ ടോം ചാക്കോയും, മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ച മറ്റൊരു പുതിയ ചിത്രം ആയിരുന്നു ‘ക്രിസറ്റഫര്’ , ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മമ്മൂട്ടി കറുത്തതിനെ ശർക്കര എന്നും, വെളുത്തതിനെ പഞ്ചസാര എന്നും വിളിക്കില്ല എന്ന് പറഞ്ഞിരുന്നു എന്നാൽ താരത്തിന്റെ ഈ വാക്കുകൾ ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു,എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഷൈൻ രംഗത്തു എത്തിയിരിക്കുകയാണ്. കറുപ്പ് മോശമെന്നോ, വെളുപ്പ് നല്ലതെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല ഷൈൻ പറയുന്നു.

തന്നെ എന്തിനാണ് വേറെ കളറുള്ള സാധനവുമായി ഉപമിച്ചു എന്നത് കുസൃതി ചോദ്യം പോലെ അദ്ദേഹം ചോദിക്കുകയാണുണ്ടായത് എന്നാണ് ഷൈന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.മമ്മൂക്ക ആരെയും ഉദ്ദേശിച്ചു ഒന്നും പറഞ്ഞിട്ടില്ല.

തന്നെയെന്തിന് ചക്കരയോട് ഉപമിച്ചു എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്.സാദൃശ്യം തോന്നാത്ത ഒന്നിനോട് ഉപമിക്കാന്‍ പാടില്ലല്ലോ. മമ്മൂട്ടി ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് അതിന്റെ കളറിനെ ഉദ്ദേശിച്ചിട്ടല്ല. അദ്ദേഹം ആ കാര്യം തമാശ ആയിട്ടാണ് പറഞ്ഞത്. കൃഷ്ണനെ കാർവർണ്ണൻ എന്നാണ് ഉപമിക്കുന്നത് അല്ലാതെ വേറെ മഞ്ഞകളർ ആയി ഉപമിക്കില്ലല്ലോ ഷൈൻ പറയുന്നു.