മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ് ബിജുമേനോൻ,സംയുകത വർമ്മ. ബിജുമേനോൻ ഇന്നും സിനിമയിൽ സജീവമാണ് എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ വിട്ടു,മാറി നില്കുകയാണ്, സിനിമയിൽ ഇല്ലെങ്കിലും സംയുക്തക്ക് ഇന്നും നിറയെ ആരാധകർ ഉണ്ട്. ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കമൽ. കമൽ സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ‘മധുര നൊമ്പരക്കാറ്റു’.  ചിത്രത്തിലെ നായികാനായകന്മാരായി അഭിനയിച്ചത് ബിജുമേനോനും, സംയുകത വർമ്മയും ആയിരുന്നു.

ചിത്രത്തിൽ കാറ്റടിക്കുന്ന സീനുകൾ ഉണ്ടായിരുന്നു, പ്രൊപ്പല്ലർ കൊണ്ടുവന്നാണ് ഈ കാറ്റടിപ്പിക്കുന്നത് ,ഇടയ്ക്കു പൊടി വാരി ഇടുന്നുണ്. ഒരു സീനിൽ ഈ കാറ്റിലൂടെ സംയുകത ഓടുന്നത് ഉണ്ട് പിന്നിൽ ബിജുമേനോൻ നില്പുണ്ട്. കാറ്റടിയും, പൊടിമൂടലും കൊണ്ട്  ഒന്നും കാണാൻ പറ്റാത്ത അവസ്ഥ വന്നു. അധികംസമയം കഴിഞ്ഞു താൻ കട്ട് പറഞ്ഞു അപ്പോൾ നോക്കിയപ്പോൾ സംയുകത  ശ്വാസം ഇല്ലാതെ വീണുകിടക്കുന്നു,പെട്ടന്ന് ഇൻ ഹെലർ  കൊണ്ട് വന്നതിനു ശേഷമാണ്  ശ്വാസം കിട്ടിയത്.

എങ്കിലും ഞങ്ങൾ പേടിച്ചു പിന്നീട് സംയുകതയെ ഹോസ്പിറ്റലിൽ കൊണ്ട് പോയ്. ഞങ്ങൾ വൈകിട്ട്  സംയുകതയെ ഹോസ്പിറ്റലിൽ കാണാൻ ചെന്നപ്പോൾ സംയുക്തയും, അമ്മയും റൂമിൽ ഉണ്ട് പുറത്തു സംയുക്തയുടെ അച്ഛനും ഒപ്പം ബിജുമേനോനും ഉണ്ട് ഞങളെ കണ്ടിട്ടു ബിജു മേനോൻ ഇപ്പോൾ ഞാൻ വന്നതേയുള്ളു എന്നൊരു പറച്ചിലും കമൽ പറയുന്നു.