കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി.  ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. റിലീസ് ചെയ്തതിന് പിന്നാലെ ആരാധകർ ഒന്നടങ്കം അതേറ്റെടുത്തു. മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം കാണാൻ സാധിക്കുമെന്ന് ഉറപ്പിച്ച ടർബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടൻ ദുൽഖർ സൽമാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദ മാൻ, ദ ഹീറോ, ദ മാസ്റ്റർ, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബി​ഗ് സ്ക്രീനിൽ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടർബോയുടെ മുഴുവൻ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു”, എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. ഒപ്പം ടർബോ ഫസ്റ്റ് ലുക്കും പങ്കുവച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി പകർന്നാടിയ കാതൽ ​ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ആണ് പുത്തൻ ചിത്രത്തിന്റ അപ്ഡേറ്റും പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ടർബോ ലുക്ക് ആരാധകർ ആഘോഷമാക്കുക ആണ്.  മോഹൻലാൽ മമ്മൂട്ടി ആരധകർ തമ്മിലുള്ള ഫാൻ ഫൈട്ടും  ഇതിനിടെ ഉയരുന്നുണ്ട്. ലൂസിഫറിലെ മോഹൻലാലിൻറെ പോസ്റ്ററുമായി താരതമ്യ ചെയ്തുകൊണ്ടാണ് ലാൽ ആരാധകർ വരുന്നത്. പക്ഷെ നാല് ദിവസം മുൻപ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിങ്ങ്ൾ പോസ്റ്റ് ചെയ്ത എയറ്റവും ചിത്രമായ നേരിന്റെ പോസ്റ്ററിന് വെറും ഒരു ലക്ഷം ലൈക്കുകൾ കിട്ടിയപ്പോൾ 24 മണിക്കൂർ തികയുന്നതിനു മുൻപ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിന് അഞ്ചിരട്ടി ലൈക്കുകൾ ആണ് ലഭിച്ചത്.

അതെ സമയം മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനിൽ എന്നിവര്‍ ടര്‍ബോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിടെ അഞ്ചാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് ടര്‍ബോ. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നിവയാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍. കൂടാതെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ  മാസ് എന്റർടെയ്നർ കൂടിയാണ് ചിത്രം. ടര്‍ബോ ഒരു ആക്ഷന്‍- കോമഡി ചിത്രമായിരിക്കുമെന്ന് നേരത്തെ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ കോമഡിയും ആക്ഷനും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്ലർ, ​ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണ് ടര്‍ബോ. വിഷ്ണു ശർമയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഷമീർ മുഹമ്മദ് ആണ്.

സം​ഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടർബോ ഒരു ആക്ഷൻ കോമഡി ജോണറിൽ ഉള്ള സിനിമയാണെന്ന് നേരത്തെ മിഥുൻ പറഞ്ഞിരുന്നു. ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ഇവരുടെ ആദ്യ മാസ് എന്റർടെയ്നർ ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്.  കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്യു ദേവസി ആയി മമ്മൂട്ടി സ്ക്രീനിൽ തകർത്താടുന്നതിനിടെ ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്.  കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്സിൽ നടന്നിരിക്കുന്നത്. ഇതിൽ നിന്നും കാതൽ നേടിയിരിക്കുന്നത്  16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്. കളക്ഷൻ വിവരങ്ങൾ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോ​ഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.