സൂത്രധാരൻ എന്ന ചിത്രത്തിലൂടെ  മലയാള സിനിമയിൽ എത്തിയ നടിയാണ് മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട്  അഭിനയ രംഗത്തു നിന്നും വിട്ടുമാറി നിന്നിരുന്നുഎന്നാൽ ഇപ്പോൾ ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു  വരവ് നടത്തുകയാണ്. സിനിമ വിജയം അല്ലായിരുന്നെങ്കിലും നടിയുടെ തിരിച്ചു വരവ് പ്രേക്ഷകർ ആഘോഷിച്ചിരുന്നു. ഇപ്പോൾ താരം ഗ്ലാമറ്‌സ് വേഷങ്ങൾ ചെയ്യുന്ന ഒരു രീതിയെ കുറിച്ച് തുറന്നുപറയുകയാണ്.


കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മീര തനിക്ക് ഗ്ലാമർ വേഷങ്ങളോടും ഊർജസ്വലമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യുന്നതിനോടുമുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു,എനിക്ക് ആദ്യം ഈ വേഷം ചെയ്യാൻ താല്പര്യമില്ലായിരുന്നു. എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട കഥാപാത്രം ആയിരുന്നു അച്ചുവിന്റെ അമ്മ യിൽ ചെയ്യ്തത്, നല്ലൊരു എനെർജിറ്റിക്ക് ആയ ഒരു കഥാപാത്രം ആയിരുന്നു അത്. എന്നാൽ ഞാൻ തെലുങ്കിൽ കൂടുതൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യ്തിട്ടുണ്ട്.

ചില സിനിമകളിൽ വളരെ ഫേക്ക് സിനിമാറ്റിക്ക് എക്സ്പ്രഷൻസ് കൊടുക്കുക. അതൊന്നും റിയൽ ലൈഫിൽ ഞാൻ ചെയ്യത്തില്ല. ചിലപ്പോൾ സിനിമയ്ക്കു ഉള്ളിൽ ചിലത് ഓവറായി കാണിക്കേണ്ടി വന്നാൽ അത് ഞാൻ ചെയ്യും. മറ്റു ഭാഷകളിൽ ഒക്കെ കാണില്ലേ, വളരെ പേപ്പി, ഫേക്ക്, അതെ ഫേക്ക് ആണ് കറക്റ്റ് വാക്ക്. അങ്ങനെയുള്ള വേഷങ്ങൾ എനിക്ക് ചെയ്യാൻ കഴിയില്ല. ഭയങ്കര ബുദ്ധിമുട്ടാണ് മീര പറയുന്നു .മറ്റുഭാഷകളിൽ ഞാൻ ഒരുപാടു ശ്വാസമടക്കി ചെയ്ത് വേഷങ്ങൾ ആയിരുന്നു ഗ്ലാമറസ് വേഷങ്ങൾ.