മിനിസ്‌ക്രീനിൽ നിന്ന് ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ ചതുരം എന്ന ചിത്രത്തിലെ ചർച്ചവിഷയമായ  ഒരു രംഗത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ചിത്രത്തിലെ ഒരു ബാത്ത് സീനിൽ  താൻ ടോപ് ലെസ്സ് ആണോ ചെയ്യ്തിരിക്കുന്നത് എന്ന സോഷ്യൽ മീഡിയയുടെ  ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ നേടിയിരിക്കുന്നത്. ഞാൻ ആ രംഗത്തിൽ പലരും വിചാരിക്കുന്നത് ടോപ് ലെസ്സ് ആയി ആണ് അഭിനയിച്ചത് യെന്നാണ്.


ഒരു സിലിക്കണ്‍ പോലുള്ള മെറ്റീരിയലിലുള്ള കോസ്റ്റിയൂം കിട്ടും. സ്‌കിന്നിന്റെ കളര്‍ പോലെ തന്നെയുണ്ടാകും. ആ ടോപ്പാണ് ഇട്ടിരിക്കുന്നത്. ഫ്രോക്ക് പോലുള്ളതാണ്അത് ,അങ്ങനെ തോന്നാന്‍ കാരണം താഴെ നിന്നും വാട്ടര്‍ വേപ്പേഴ്‌സ് വരുന്നത് കൊണ്ടാണ്. താഴെ മൂന്ന് കലം ചൂടുവെള്ളം വച്ചിരുന്നു. അത് ഉയര്‍ന്നു വന്ന് ഗ്ലാസില്‍ പതിഞ്ഞ് മെര്‍ജ് ആവുകയാണ്. അതിന്റെയുള്ളില്‍ ഫ്രെയിം വെക്കുമ്പോള്‍ ശരിക്കും ടോപ് ലെസ് ആയി തോന്നും. ആ ഒരു ഫീല്‍ കിട്ടാന്‍ വേണ്ടിയാണത് ചെയ്തത് .

വെള്ളത്തുള്ളികള്‍ക്കിടയിലൂടെ മുഖം കാണുമ്പോള്‍ കുറേക്കൂടി ആര്‍ട്ടിസ്റ്റിക് ഭംഗി കൂടുതലായിരിക്കും. ആ ഷോട്ട് എടുക്കാന്‍ കുറേ സമയമെടുത്തിട്ടുണ്ട്. വെള്ളം ആവിയായി വന്ന ശേഷം അത് ഒലിച്ചിറങ്ങി പോകും. ഭയങ്കര ബുദ്ധിമുട്ടി സമയമെടുത്തതാണ് അത് ചെയ്യ്തത്. എന്റെ കാര്യം പറയുകയാണെങ്കില്‍ ഈ സിനിമയില്‍ ഞാന്‍ വാങ്ങിച്ചത് രണ്ട് ദിവസം പത്ത് പതിനഞ്ച് മിനുറ്റ് ഉദ്ഘാടനത്തിന് പോയാല്‍ ലഭക്കുന്ന പണമേയുള്ളൂ. അല്ലാതെ ഭയങ്കര പൈസ മോഹിച്ചല്ല ഈ സിനിമയില്‍ വന്നതല്ല സ്വാസിക പറയുന്നു.