മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂ സി സി ക്കെ എതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യ ലക്ഷ്മി. സങ്കടനയുടെ ഭാരവാഹികൾ ഇഷ്ട്ടമുള്ള വ്യക്തികൾക്കു നേരെ വിമർശനങ്ങൾ മൂടി വെക്കുന്നു എന്ന് ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സംഘടനയുടെ പല നിലപാടുകളിൽ എതിർപ്പുണ്ടെന്നു ഭാഗ്യലക്ഷ്മി വ്യക്തമാക്കി. താൻ അസൂയ മൂലം ആണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് പറയും ,ഏതൊരു വ്യക്തിയും ,സംഘടനയും വിമർശനത്തിന് പാത്രമാകണം എന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നതു.

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ആ സംഘടനയില്‍ ഇല്ലാത്ത കൊണ്ട് അസൂയ എന്ന് പറയും. അതിനാല്‍ പലപ്പോഴും പറയണം എന്ന് തോന്നിയ പല കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഏതൊരു പ്രസ്ഥാനത്തിനും വ്യക്തിയ്ക്കും നേരെ വിമര്‍ശനം ഉണ്ടാകണം.ആ സംഘടന രൂപപെട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ. അതിനെ ഒരു സംഘടന എന്ന് പറയാന്‍ കഴിയില്ല. അത് ഒരു കൂട്ടായ്മയാണ്.

ഞാൻ പ്രതീഷിച്ചുരജിസ്റ്റർ ചെയ്യ്തു ഒരു സംഘടനയായി മാറുമെന്ന്. എന്നാൽ അഞ്ചു വര്ഷം കഴിഞ്ഞിട്ടും ഇപ്പോളും ഒരു കൂട്ടയ്മ ആയി മാത്രം നില്കുന്നു. എനിക്ക് എപ്പോളും തോന്നിയിട്ടുണ്ട് പലപ്പോഴും അവര്‍ പിന്തുണയ്ക്കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നുണ്ട്.