മലയാളികൾക്ക് സുപരിചിതനായ യൂട്യൂബ് വ്‌ളോഗർ ആണ് ബഷീർ ബഷിയും കുടുംബവും, ഇപ്പോൾ തനിക്ക് സംഭവിച്ച ഒരു വലിയ അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ, കഴിഞ്ഞ ദിവസം കുടുംബസമേതം നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് ബഷീറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മകന് വാക്‌സിന്‍ എടുക്കാന്‍ പോകുന്ന വഴിയാണ് ഇത് സംഭവിച്ചത്, തങ്ങള്‍ക്ക് പറ്റിയ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളെല്ലാം ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ ബഷീർ പങ്കുവെച്ചു, ഭാര്യമാരായ സുഹാനയും, മഷൂറയും ഉണ്ടായിരുന്നു. പടച്ചവന്റെ കൃപ കൊണ്ട് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

ചെറിയ സ്പീഡില്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അപകട സമയത്ത് 20 മീറ്റര്‍ ഡിസ്റ്റന്‍സിലാണ് മുന്‍പിലെ കണ്ടെയ്നര്‍ ഉണ്ടായിരുന്നത്. അത്ര തിരക്ക് ഇല്ലാത്ത റോഡ് ആണ്. പെട്ടെന്ന് മുന്‍പില്‍ പോയ കണ്ടെയ്നര്‍ സഡന്‍ ബ്രേക്ക് ഇട്ടു. എന്റെ കൈയ്യില്‍ നിന്നും വണ്ടി പാളി, ബ്രേക്ക് ഇട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. ഇതോടെ കുഞ്ഞിനെ പിടിച്ചോ എന്ന് മാത്രം ഉറക്കെ പറയാനേ സാധിച്ചുള്ളു. വണ്ടിയില്‍ താനും സോനുവും മഷൂറയും ഇളയമകന്‍ എബ്രുവും മാത്രമേ ഉണ്ടായിരുന്നുള്ളു. മൂത്ത രണ്ടുമക്കളും സ്‌കൂളില്‍ ആയിരുന്നത് കൊണ്ട് അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു,അതുവരെ വണ്ടിയില്‍ നിന്ന കുഞ്ഞിനെ മഷൂറ എടുത്ത് കൈയ്യില്‍ പിടിച്ചിരുന്നത് കൊണ്ട് മകനും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. വണ്ടി ഇടിച്ചപ്പോള്‍ തന്നെ എയര്‍ബാഗ് ഓപ്പണായി. വലിയ അപകടം ആണ് തലനാരിഴക്ക് ഒഴിവായത്. ആര്‍ക്കും ഒന്നും സംഭവിച്ചില്ല

പടച്ചവൻ കാത്തതു കൊണ്ട് രക്ഷപെട്ടു. ഏകദേശം പത്തുലക്ഷം രൂപയുടെ പണി ആണ് വണ്ടിക്ക് കിട്ടിയത്. അത്രത്തോളം വലിയ അപകടമായിരുന്നു. ഇതിലും വലുത് എന്തോ വരാന്‍ഇരുന്നതാണ് ,അല്ലെങ്കില്‍ താന്‍ മയ്യത്ത് ആവുകയും ഇവര്‍ക്ക് എന്തെങ്കിലും ഒക്കെ സംഭവിക്കുകയും ചെയ്‌തേനെ,മ്മള്‍ക്ക് എത്ര പൈസ ഉണ്ടോ ഉള്ളതുപോലെ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ നമുക്ക് അത് ഗുണം ചെയ്യുംബഷീർ പറയുന്നു