Connect with us

Film News

എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുകയും പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുകയും ചെയ്യുന്നു

Published

on

ലക്ഷദ്വീപ് ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് നടി സീനത് രംഗത്ത് എത്തിയിരുന്നു, എന്നാൽ ഇതിനു പിന്നാലെ താരത്തിന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. താരം പറയുന്നത് ഇങ്ങനെ,

വിവരദോഷം ഒരു കുറ്റമല്ല. #ഒരേജാതി #ഒരേമതം കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു അതിന്നു വന്ന ചില വൃത്തികെട്ട കമന്‍റുകളില്‍ ചിലതു മാത്രം ഞാൻ താഴെ കൊടുക്കുന്നു. ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. എന്നാലും പറയുന്നു. സംശയവും വേണ്ട പലരും സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത് ഇത്തരക്കാരുടെയൊക്കെ കാഴ്ചപ്പാട് മാത്രമല്ല ഭാഷയും ഒന്ന് തന്നെയായിരിക്കും. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുക പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക. സ്ത്രീകളോട് അശ്ലീലം പറഞ്ഞാൽ അവർ വിചാരിക്കുന്നത് കേൾക്കുന്നവർക്കാണ് നാണക്കേട് എന്നാണ്.. അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങൾ അവരെതന്നെയാണ് വിലയിരുത്തുന്നത് എന്നു ഇവരുടെയൊക്കെ വീട്ടിലും സ്ത്രീകൾ ഉണ്ടാകും. അല്ലെ ഒരു കാര്യം ഉറപ്പാണ് സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാൻ പറ്റു അല്ലാത്തവർ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും.

ഇത് കേരളമാണ് അഭിപ്രായ സ്വതന്ത്ര്യം ഉള്ളനാട്. ആർക്കു ആരോടും അഭിപ്രായം പറയാം. എന്നാൽവീണ്ടും പറയുന്നു ഇത് കേരളമാണ് സ്ത്രീകളോട് അതിരുകടന്നുള്ള അശ്ലീലം പറച്ചിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് പിന്നെ ഞാൻ എവിടെയും ഒരു പ്രത്യേക മതത്തിനെ നന്നാക്കാനും മറ്റുള്ള മതകാരെ മോശക്കാരാക്കാനും ശ്രമിക്കാറില്ല. കാരണം എനിക്ക് ഒരേ ഒരു മതമേ ഉള്ളു അത് മനുഷ്യമതം ഒരേ ജാതി മനുഷ്യജാതി.. എന്‍റെ ജന്മം സ്ത്രീ ജന്മം. എന്‍റെ നാട് കേരളം. എന്‍റെ രാജ്യം ഇന്ത്യ എന്‍റെ രാഷ്ട്രീയം ജാതിമങ്ങൾക്ക് അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം .ഞാൻ കണ്ട ദൈവം പ്രകൃതി… ആ പ്രകൃതിക്ക്‌ മനുഷ്യനെ വെറുത്തു തുടങ്ങിയിരിക്കുന്നു .

അത് പലരീതിയിലും ഭൂമിയിൽ പതിച്ചുകൊണ്ടിരിക്കുന്നു ശക്തമായ ചുഴലി കാറ്റയും . ഉരുൾ പൊട്ടലായും ഭൂമികുലുക്കമായും. എന്തിനു പലരീതിലുള്ള വൈറസുകളായും വന്നു താണ്ടവം ആടി മനുഷ്യർക്ക്‌ താക്കീതു തന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രകൃതിയെന്ന ദൈവത്തെ പരീക്ഷിച്ചാൽ ഈ ഭൂമി രണ്ടായി പിളർന്നു എല്ലാം നശിക്കും. ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇതിനൊക്കെയുള്ള മറുപടി ഈ താഴെ കൊടുത്ത വരികളിൽ ഉണ്ട്..വർഷങ്ങക്ക് മുന്നെ അച്ഛനും ബാപ്പയും എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മ എന്ന മഹാനായ കവി എഴുതിയ വരികൾ. ദേഷ്യവും വൈരാഗ്യവും മാറ്റിവച്ചു ചിന്തിക്ക്. എന്നിട്ട് തിരുത്തേണ്ടത് തിരുത്ത് എന്നാണ് താരം പറയുന്നത്

Advertisement

Film News

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Published

on

By

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

 

 

 

Continue Reading

Latest News

Trending