ദിയ കൃഷ്ണൻ തന്റെ കാമുകൻ അശ്വിന്റെ വീട്ടിൽ നിന്നും പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ഏറെ ശ്രെദ്ധ ആകുന്നത്,അശ്വിന്‍ ഗണേഷ് ദിയ കൃഷ്ണയ്ക്ക് നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റയായ റോസാ പൂക്കള്‍ വെച്ച് അശ്വിന്റെ അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് റോസ് സര്‍ബത്ത് ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോ ആണ് ദിയ പങ്കുവെച്ചത്, തന്റെ ജീവിതത്തിൽ ഇന്ന് സ്‌പെഷ്യൽ ആയ ദിവസമാണ്. ഇന്ന് അശ്വിന്‍ തനിക്ക് ഒരു കൂട്ടം റോസാപ്പൂക്കള്‍ ഗിഫ്റ്റ് തന്നിരുന്നു. എന്നാല്‍ താന്‍ അത് നിരസിച്ചു ദിയ പറയുന്നു

കാരണം ഈ പൂക്കള്‍ തന്റെ കയ്യിലിരുന്നാല്‍ ഉണങ്ങി പോകും,അപ്പോള്‍ എന്തെങ്കിലും ക്രിയേറ്റീവ് ആയിട്ട് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അശ്വിന്റെ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു റോസ് സര്‍ബത്ത് ഉണ്ടക്കാമെന്ന്, തനിക്ക് പാല്‍ ഇഷ്ടമല്ലാത്തതു കൊണ്ട് തന്നെ റോസ് മില്‍ക്ക് ഇഷ്ടമല്ല, എങ്കിലും റോസ് ഫ്‌ളേവറും അതിന്റെ എസന്‍സുംവളരെ ഇഷ്ടമാണ് ദിയ പറയുന്നു


സാധാരണ വാങ്ങുന്നത് ആര്‍ട്ടിഫിഷ്യലായിട്ടുണ്ടാക്കുന്ന എസന്‍സ് ആണ്. അതുകൊണ്ട് തന്നെ നന്നാറി സര്‍ബത്തും ഗ്രേപ് സ്‌ക്വാഷും ഒക്കെ ഉണ്ടാക്കുന്ന ഗ്രേറ്റ് ഷെഫ് അവിടെ അകത്തുണ്ട്. അപ്പോള്‍ ഈ റോസ് പൂക്കള്‍ കൊണ്ട് ഷെഫിനെക്കൊണ്ട് സര്‍ബത്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചു. നാടന്‍ റോസ് പൂക്കള്‍ വെച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇത് എളുപ്പമുള്ള പണിയായതു കൊണ്ട് താന്‍ പൂക്കള്‍ പിച്ചിയെടുക്കുന്ന പണി ചെയ്യ്തു,അശ്വിന്റെ ഗിഫ്റ്റ് താന്‍ നശിപ്പിച്ചുവെന്നും ദിയ കൃഷ്ണ  പൂക്കളുടെ ഇതളുകള്‍ പിച്ചിക്കൊണ്ട് പറയുന്നുണ്ട്. തുടര്‍ന്ന് അശ്വിന്റെ അമ്മ സര്‍ബത്ത് ഉണ്ടാക്കി അത് അത് ദിയ കൃഷ്ണയ്ക്ക് നല്‍കുന്നതും വ്‌ളോഗില്‍ കാണാം.