ബോളിവുഡ് സംവിധായകൻ ഹോമി അദജാനിയ നടൻ ഇർഫാൻ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, അദ്ദേഹത്തിന് ക്യാൻസർ ആണെന്നും അദ്ദേഹം കീമോ ചെയ്യ്തുകൊണ്ടരിക്കുമ്പോൾ സിനിമയിൽ അഭിനയിച്ചു എന്നും അതിനൊരു കാരണമുണ്ടെന്നും പറയുകയാണ് സംവിധായകൻ, ആ സമയത്തു അദ്ദേഹം അഭിനയിച്ച ചിത്രമായിരുന്നു ‘അംഗ്രേസി മീഡിയം’,ഈ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്തും അദ്ദേഹത്തിന് അസുഖമുണ്ടെന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ ആ സിനിമ എടുത്തു, ഈ ഒരു അവസ്ഥയിലും സിനിമയിൽ അഭിനയിക്കണോ എന്ന് ഞാൻ ചോദിച്ചു സംവിധായകൻ ഹോമി പറയുന്നു

എനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ലെങ്കില്‍, പിന്നെ ഞാന്‍ ഒന്നുമല്ല. എനിക്ക് അഭിനയം ഒരു ആത്മീയ അനുഭവമാണ്. ഇതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്’ എന്നാണ് അദ്ദേഹം  മറുപടി നൽകിയത് .ആ സമയത്ത് ഇര്‍ഫാന്‍ ഖാന്‍ കീമോതെറാപ്പി ചെയ്യുന്നുണ്ട്. അത് അദ്ദേഹത്തെ ശരിക്കും സഹായിക്കുന്നുമുണ്ടായിരുന്നു,അദ്ദേഹത്തിന് ഒട്ടും വയ്യാതിരുന്ന സമയത്തും അദ്ദേഹം അംഗ്രേസി മീഡിയം എന്ന ചിത്രത്തിൽ അഭിനയിച്ചു,

അദ്ദേഹത്തിന് ഒട്ടും വയ്യാതിരിക്കുന്ന സമയത്താണ്ഈ സിനിമ ചെയ്യുന്നത്, എന്നിട്ടും എനിക്ക് ഷൂട്ടിന് വരാന്‍ പറ്റുമെന്ന് അദ്ദേഹം തന്നെ വിളിച്ച് അറിയിച്ചു, ആ മൂന്ന് മാസം അദ്ദേഹത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാക്കി മാറ്റാന്‍ ഈ സിനിമക്ക് കഴിഞ്ഞു, കഥയുടെ രണ്ടാം പകുതി പോലും ആ സമയത്ത് ആയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അത് പെട്ടെന്ന് ചെയ്യാന്‍ കാരണം അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള ഞങ്ങളുടെ അവസാന യാത്രയായിരിക്കും ഇത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു സംവിധയകാൻ പറയുന്നു