മഞ്ഞുമ്മൽ എന്ന ചിത്രത്തിനെതിരെ വലിയ വിമർശനമാണ്  ജയമോഹൻ  ഉന്നയിച്ചത്.എന്നാൽ ഇതിനുപിന്നാലെ   വലിയ രീതിയിലുള്ള വിമർശനമാണ് കലാ സാംസ്കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയർന്നുവന്നത്.സംവിധായകൻ ചിദംബരത്തിന്റെ അച്ഛൻ, സതീഷ് പൊതുവാൾ പറഞ്ഞിരുന്നു, ജയമോഹൻ സംഘപരിവാർ അനുകൂലിയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്നാലിപ്പോൾ  താൻ സംഘപരിവാറുകാരനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയമോഹൻ. താൻ ചെറുപ്പകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു, എന്നാൽ അന്ന് തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നുഎന്നും ജയമോഹൻ പറയുന്നു.


തന്റെ  ജീവിതത്തിലെ ഒരുകാര്യപോലും രഹസ്യമോ മറയുള്ളതോ അല്ല. സംഘപരിവാർ എന്ന് മുദ്രകുത്തുന്നവരോട് എനിക്ക് പറയാനുള്ളത് ,ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും പിന്നീട്  താൻ  മനസ്സിലാക്കി. ഇന്ത്യയുടെ സാംസ്കാരിക ഭൂപടങ്ങളിലൂടെയെല്ലാം യാത്രചെയ്തു. അങ്ങനെ പരിപൂർണമായും അതിൽനിന്ന് വിട്ടുപോന്നു. കാരണം താൻ  എഴുത്തുകാരനാണ്. സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വം വേറേയാണ് ഹൈന്ദവവിശ്വാസികളോട് ആവർത്തിച്ച് പറയുകയാണ് പുരോഗമന സ്വഭാവമുള്ളവർ ആദ്യം ചെയ്യേണ്ടത് ജയമോഹൻ പറയുന്നു

മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ചതിന് പിന്നാലെ  കലാ ,സാംസ്കാരിക രംഗത്തുനിന്നും ജയമോഹനെതിരെ നല്ല പ്രതികരണം ഉയർന്നുവന്നത്. സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേരാണ് ജയമോഹനെതിരെ സംസാരിച്ചത്.എന്നാൽ  ബ്ലെസി ചിത്രം ‘ആടുജീവിത’ത്തെ പ്രശംസിച്ചുകൊണ്ടാണ്ജയമോഹൻ എത്തിയത് .  ആടുജീവിതം  ലോക ക്ലാസിക് ആണ്, ലോകസിനിമയിൽ മലയാളത്തിന്‍റെ അടയാളമായി ചിത്രം മാറും, ഇത്രയും കലാപരമായ പൂർണതയോടെ ഒരുക്കാൻ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമയ്ക്ക് മാത്രമേ കഴിയൂ എന്നും ജയമോഹൻ പറഞ്ഞിരുന്നു