കമല്‍ ഹാസന്റെ സിനിമാ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും പ്രണയവും വിവാഹവുമെല്ലാം വിവാദമായിരുന്നു,രണ്ടു വിവാഹ ബന്ധങ്ങൾ ഇല്ലാതായ കമൽ ഹാസൻ പിന്നീട് തന്റെ ജീവിത സഖിയാക്കിയത് നടി ഗൗതമിയെ ആയിരുന്നു, എന്നാൽ ഒരിക്കലും തന്റെ ജീവിതത്തിൽ ഗൗതമി എത്തുമെന്ന് ചിന്തിച്ചില്ല എന്ന് പറയുകയാണ് നടൻ ഇപ്പോൾ ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, പ്രണയത്തിന് വെവ്വേറെ രൂപങ്ങളുണ്ട്. ഗൗതമി അതുപോലെയാണ്.

ഇവര്‍ ജീവിതത്തില്‍ എന്റെ തുണയായി വരും എന്ന് ഒരിക്കലും കരുതിയിരുന്നവരല്ല. ആദ്യം കാണുമ്പോള്‍ ഒരു ഗ്ലാമര്‍ പെണ്‍കുട്ടി എന്ന് മാത്രമാണ് ചിന്തിച്ചത്. പക്ഷെ ഗൗതമിയോട് ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇവരെ മനസിലാകുന്നത്. അവരുടെ ഉള്ളിലുള്ള ചിന്തകളെന്താണെന്ന് അവര്‍ പുറത്ത് കാണിക്കില്ല. സാധാരണമായി ഇരിക്കും. അതിന് ശേഷം തമ്മില്‍ ഒരു സൗഹൃദവും ഇന്ന് അത് ഒരു ബന്ധമായും വളര്‍ന്നു,നടൻ പറഞ്ഞു, ഒപ്പം താരം നടി ശ്രീവിദ്യയെ കുറിച്ചും പറഞ്ഞു


ശ്രീവിദ്യയുമായുള്ള സിനിമ എടുക്കുമ്പോള്‍ തനിക്ക് 19 വയസാണ് പ്രായം. തന്റെ കഴിവുകളെ മനസിലാക്കി തന്നെ പ്രണയിനി എന്ന് തന്നെ പറയാം എന്നാണ് കമല്‍ഹാസന്‍ പറയുന്നത്. അഭിനയത്തിനിടയില്‍ അത് പ്രണയമായി മാറിയതാണോ എന്നൊന്നും അറിയില്ല. പക്ഷെ ഒരിക്കലും മറക്കാന്‍ പറ്റാത്ത തരത്തില്‍ അത് അവസാനം വരെ രണ്ട് പേര്‍ക്കിടയിലും ഉണ്ടായിരുന്നു എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്,