ഗസ്റ്റ് ഹൗസ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് കുഞ്ചൻ, ഇപ്പോൾ താരം പറയുന്നു താൻ കോമഡി വേഷങ്ങളും, ചെറിയ കഥ പാത്രങ്ങളും ചെയ്യ്തതുകൊണ്ടു തനിക്ക് പെണ്ണ് കിട്ടാൻ വലിയ പ്രയാസമായിരുന്നു എന്ന്, അന്ന്  സിനിമയിൽ പലപ്പോഴും താൻ പിച്ചക്കാരനായോ, മറ്റു വല്ല ചെറിയ കഥപാത്രങ്ങളായോ ആണ് അഭിനയിച്ചത്, അതുകൊണ്ടു തന്നെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവർ പറയും അയ്യോ ആ പിച്ചക്കാരനെ തനിക്ക് വേണ്ടാന്ന് കുഞ്ചൻ പറയുന്നു

ആ സമയത്തു തന്റെ ജേഷ്ഠന്റെ മകളുടെ പരിചയത്തിലാണ് ശോഭയെ വിവാഹം കഴിക്കാൻ ആലോചിച്ചത്, ശോഭ അന്ന് ബ്യൂറ്റീഷൻ ആണെന്ന് പറഞ്ഞപ്പോൾ ആദ്യം വേണ്ടന്ന് ആണ് താൻ പറഞ്ഞത്, കാരണം ഈ ബ്യൂട്ടിഷൻ  എന്നൊക്കെ പറയുമ്പോൾ ചിലപ്പോൾ ലിപ്സ്റ്റികുംവാരിത്തേച്ചു, മുടിയൊക്കെ പൊക്കിക്കെട്ടന്ന ആൾ ആയിരിക്കും എന്നാണ്. എന്നാൽ പെണ്ണ് കാണാൻ ചെന്നപ്പോൾ  കണ്ടത് ഒരു സാധാരണ പെൺകുട്ടിയെ, ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു, സിനിമയിൽ ഞാൻ സിൽക്‌സ്മിതയെ കെട്ടിപ്പിടിക്കും എന്നാൽ അതൊന്നും കാര്യമാക്കരുത്, എന്റെ വേഷങ്ങൾ ഇങ്ങനെ ആയിരിക്കും എന്ന്

അതുപോലെ ചിലപ്പോൾ ബിരിയാണി ആയിരിക്കും, ചിലപ്പോൾ കഞ്ഞി ആയിരിക്കും, ഇതൊക്കെ പങ്കുവയ്ക്കാൻ പറ്റുന്ന പെൺകുട്ടിയെ ആണ് ആവശ്യമെന്ന് , അങ്ങനെ എല്ലാം തുറന്നു പറഞ്ഞതിന് ശേഷമാണ് ശോഭയും താനും വിവാഹം കഴിച്ചത്, കുഞ്ചൻ പറയുന്നു