ഒരു പിടി നല്ല കഥാപത്രങ്ങൾ ചെയ്യ്ത നടനാണ് ലുക് മാൻ അവറാൻ  ഇപ്പോൾ താരം താൻ അഭിനയിച്ച സുലൈഖ മനസിൽ എന്ന സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.സിനിമയുടെ ക്ലൈമാക്‌സില്‍ ഹാല എന്ന കഥാപാത്രവുമായി സംസാരിക്കുമ്പോള്‍ സുലൈമാനിയില്‍ ഒരു പുതീന കൂടിയിട്ടാല്‍ റാഹത്തായി എന്ന ഒരു ഡയലോഗ് പറയുന്നുണ്ട്,സുലൈമാനി സീന്‍ കുറച്ച് ക്രിഞ്ച് ആണോ എന്ന് ആലോചിച്ചിരുന്നു നടൻ പറയുന്നു


അങ്ങനെ ഒരു കണ്‍ഫ്യൂഷനിലാണ് ആ സീന്‍ ചെയ്യുന്നത്. ആ സീന്‍ ചെയ്യുമ്പോള്‍ ഡയറക്ടര്‍ അഷ്‌റഫ്ക്കയും ചെമ്പന്‍ ചേട്ടനുമൊക്കെയുണ്ട്.
ചെമ്പന്‍ ചേട്ടനാണ് പഞ്ഞത് ഒരു പുതീന കൂടി ഇട്ടാല്‍ റാഹത്ത് ആയി എന്ന് കൂടി പറഞ്ഞോളാന്‍. എന്തായാലും ക്രിഞ്ച് ആണ് കുറച്ചുകൂടി ക്രിഞ്ചിക്കോ എന്നാണ് ചേട്ടന്‍ പറഞ്ഞത്. അതൊക്കെ ആള്‍ക്കാര്‍ക്ക് സ്വീകരിക്കുമോ എന്ന ഭയമുണ്ടയിരുന്നു, എന്നാൽ ഭാഗ്യത്തിന് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു

അതുപോലെ അതിൽ അനാർക്കലിവരുന്ന സീന്‍ ഉണ്ട്. ആ സമയത്ത് രണ്ട് പേരും നോക്കുന്നുണ്ട് സമയത്ത് എന്താണ് മനസില്‍ എന്ന് ഓര്‍മയില്ല,ആ ചിത്രത്തിന്റെ ക്യാമറ കണ്ണന്‍ പട്ടേരിയാണ്. ആ സീനില്‍ പുള്ളി നല്ല കലക്കന്‍ ഫ്രേമാണ് വെച്ചത്. പിന്നെ ആ സീനില്‍ എന്താ ഓര്‍ത്തത് എന്നൊക്കെ ചോദിച്ചാല്‍ അത് ഒരു നടന്റെ സ്വകാര്യതയാണ്, പിന്നെ ആക്ഷൻ കട്ട് ഇതിനിടയിൽ ആയിരിക്കും ആലോചിക്കുന്നത് ,എനിക്ക് ശരിക്കും മാറ്റമുണ്ടായി എന്ന് തോന്നിയ സിനിമ ഉണ്ടയാണ്. ഉണ്ട ചെയ്ത് കഴിഞ്ഞപ്പോഴാണ് അഭിനയിക്കാം എന്ന കോണ്‍ഫിഡന്‍സ് ഒക്കെ വന്നത് ലുക്മാൻ പറയുന്നു