മോഹൻലാൽ ചിത്രമായ ഏയ് ഓട്ടോയിലെ സുന്ദരി സുന്ദരി ഒന്നൊരുങ്ങിവാ എന്ന ഗാനം മൂളാത്ത ഒരു മലയാളിപോലും ഉണ്ടാവില്ല, ഇപ്പോൾ ചിത്രത്തിലെ സുന്ദരി എന്ന ഗാനം പാടിയപ്പോൾ ഉണ്ടായ ടെൻഷനെ കുറിച്ച് തുറന്നു പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ,മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന കാലത്ത് ആലപിച്ച പാട്ട് കൂടിയാണ് സുന്ദരി ഒന്നൊരുങ്ങി വാ എന്ന പാട്ട്.എന്റമ്മേ ഞാൻ തീ തിന്ന ഒരു പാട്ടാണത് എന്നാണ്  ഇന്നൊക്കെയാണെങ്കിൽ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല,

കാരണം ഇതിന്റെ സംവിധായകൻ വേണു നാഗവള്ളിയാണ്, നല്ല ദേഷ്യക്കാരനാണ്, ചെന്നൈയിലാണ് റെക്കോർഡിങ്. എസ്ബിഐയിൽ വർക്ക് ചെയ്യുന്ന സമയവും. ഒരു ദിവസം നാലരക്കാണെങ്കിൽ പിറ്റേ ദിവസം അഞ്ചരക്കാണ് ഫ്‌ളൈറ്റ്. പക്ഷെ എനിക്ക് പോകേണ്ട ദിവസം തെറ്റിപ്പോയി.ഞാൻ അന്ന് എയർപോർട്ടിൽ എത്തുന്നത് അഞ്ചരക്കാണ്,ഫ്‌ളൈറ്റ് മിസ്സായി, എന്റെ കയ്യിലാണെങ്കിൽ ഒറ്റ പൈസയില്ല. ഞാൻ അവിടെ നിന്നും മറ്റും നൂറും ഇരുനൂറുമൊക്കെയായി കടം വാങ്ങി.


അവസാനം എട്ടുമണിയായപ്പോൾ അവിടെ എത്തി. ഔസേപ്പച്ചൻ സാറിന്റെ വീട്ടിലേക്ക് പോയി റെഡിയായി സെറ്റിലേക്ക് പോയി.അവസാനം ഒരുവിധം പാട്ട് പഠിച്ചെടുത്ത് പാടി. എല്ലാം കഴിഞ്ഞിട്ട് ഞാൻ ആലോചിച്ചു. ഞാൻ എങ്ങനെ പാടിയെന്ന്. അന്നത്തെ വിഷയങ്ങൾ എല്ലാം കൂടി ആലോചിക്കുമ്പോൾ എനിക്ക് എല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്. പക്ഷെ ആ പാട്ട് സൂപ്പർ ഹിറ്റായിഎം ജി ശ്രീകുമാർ പറയുന്നു