മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ തന്റെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് നയൻതാര, ഇപ്പോൾ നടിയെ കുറിച്ചും നടിയോടുള്ള സൗഹൃദത്തെ കുറിച്ചും മാല പാർവതി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,അന്നപൂർണിയിൽ നയൻ താരക്കൊപ്പം അഭിനയച്ചത് തനിക്കൊരു ഫാന്‍ ഗേള്‍ മൊമെന്റ് ആയിരുന്നുവെന്നാണ് മാല പാർവതിപറയുന്നത്, എവിടെ നിന്ന് വന്ന കുട്ടിയാണ്. ഇപ്പോള്‍ എവിടെ വന്നു നില്‍ക്കുന്നു എന്നത് ഓർക്കുമ്പോൾ ശരിക്കും അത്ഭുതകരമായ കാര്യമാണ്.നടിയെ കുറിച്ച് പറയുമ്പോൾ തനിക്കോര്‍മ്മ വരുന്ന പഴയൊരു കാലം കൂടിയുണ്ട്

മുന്‍പ് താനൊരു ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ ഇന്‍ ചാര്‍ജും തനിക്ക് കിട്ടിയിട്ടുണ്ട്.ങ്ങനൊരു ദിവസം ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിയ്ക്കും താൻ മേക്കപ്പ് ചെയ്തിരുന്നു. ചമയം എന്ന ഷോ ചെയ്യാന്‍ വന്നപ്പോഴാണ് നയന്‍താരയ്ക്ക് താന്‍ മേക്കപ്പ് ഇട്ടു കൊടുത്തത്. അന്ന് കാഷ്വലായി കുറച്ചൊക്കെ സംസാരിച്ചിരുന്നു. ആ സമയത്ത് തന്നെ സത്യന്‍ അന്തിക്കാട് സാറിന്റെയും ലെനിന്‍ സാറിന്റെയും സിനിമയിലേക്കുള്ള അവസരം അവള്‍ക്ക് കിട്ടിയിരുന്നു.


തന്റെ മോള്‍ക്ക് ഇങ്ങനെ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും ഏത് തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അന്ന് നയന്‍താരയുടെ അമ്മയും അച്ഛനും തന്നോട് ചോദിച്ചിരുന്നുവെന്നും മാല പാർവതി പറയുന്നു. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമ എടുത്തോളൂ എന്നാണ് അന്ന് താനൊരു സജഷനായി പറഞ്ഞിരുന്നത്. ഇപ്പോഴും അക്കാര്യങ്ങളെല്ലാം ഓര്‍മയുള്ളത് കൊണ്ടാണോ എന്നറിയില്ല, അന്നപൂര്‍ണിയുടെ സെറ്റില്‍ വച്ച് തനിക്ക് നയന്‍താരയുടെ ഭാഗത്ത് നിന്നുണ്ടായ വാംവെല്‍കം വളരെ നന്നായി അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് നടി പറയുന്നു