മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ മെന്ററായും, നല്ലൊരു നടിയായും പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പിള്ള, ഈ ഷോയിൽ മെന്ററായതിന് ശേഷം തനിക്ക് ഏറ്റവും കൂടുതൽ നേരിടേണ്ടി വരാറുള്ള ഒരു ചോദ്യമാണ് ചിരി വന്നിട്ട് തന്നെയാണോ ഈ പരിപാടിയിൽ ചിരിക്കുന്നത് എന്നത്, ഇപ്പോൾ ഈ ഷോയെ കുറിച്ചും തന്റെ ചിരിയെ കുറിച്ചും തുറന്നു പറയുകയാണ് നടി, തനിക്ക് ചിരി വരാൻ ഒരു ബുദ്ധിമുട്ടുമില്ല, ചെറിയ കോമഡികൾ കേട്ടാൽ പോലും താൻ നന്നായി ചിരിക്കു൦ മഞ്ജുപറയുന്നു

നിസാര കാര്യത്തിന് വരെ ഞാൻ പെട്ടെന്ന് ചിരിക്കും. അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴും എനിക്ക് പെട്ടെന്ന് ചിരി വരാറുണ്ട്. എന്നെക്കാളും ചിരിക്കുന്ന വേറെ രണ്ടു പേരെ ഞാൻ കണ്ടു,ഒന്ന് നിവിൻ പോളിയും, ബേസിൽ ജോസഫ്, ഞാൻ മലയാളി ഫ്രം ഇന്ത്യ എന്നൊരു സിനിമയിൽ അഭിനയിച്ചപ്പോളാണ് നിവിന്റെ ചിരി എനിക്ക് മനസിലായത്, അതിന്റെ സെറ്റിൽ വെച്ചാണ് നിവിൻ പോളി  ഇത്രത്തോളം കൺട്രോളില്ലാതെ ചിരിക്കുമെന്ന് എനിക്ക് മനസിലായത്

ബേസിലും അഭിനയിക്കുമ്പോൾ ചിരിക്കും.’ ഞാൻ ദേഷ്യപ്പെട്ടും കരഞ്ഞും അഭിനയിക്കുന്ന സീനിലെല്ലാം വന്ന് നിവിൻ ചിരിക്കും. ഞാൻ ലൈഫിലെ ഓരോ നിമിഷവും എഞ്ചോയ് ചെയ്യുന്നയാളാണ്. കാരണം നമ്മുടെ ലൈഫ് നമ്മുടെ കയ്യിൽ അല്ല. പലരും ചോദിക്കാറുണ്ട്.ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഞാൻ ചിരി വന്നിട്ട് ചിരിക്കുന്നതാണോയെന്ന്. സത്യമാണ് പ്രേക്ഷകരെ ചിരി വന്നിട്ട് തന്നെയാണ് ഞാൻ ചിരിക്കുന്നത്മഞ്ജു പിള്ള പറയുന്നു