മലയാളികളുടെ പ്രിയങ്കരിയായ നടി നമിത പ്രമോദ് വിഷു സ്‌പെഷ്യല്‍ ആനീസ് കിച്ചണില്‍ ഈ തവണ അതിഥിയായിഎത്തിയപ്പോൾ വിവാഹത്തെ കുറിച്ച്പ റഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ആനി നമിതയോട് എപ്പോഴാണ് വിവാഹം എന്ന് ചോദിച്ചപ്പോളാണ് നടി ഈ കാര്യം വ്യക്തമാക്കിയത്.നിറയെ പ്രൊപോസല്‍സ് തനിക്ക് ഇപ്പോൾ വരുന്നുണ്ടെന്നും എന്നാല്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന കാര്യത്തെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലാ. കൂടാതെ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും നമിത  പ്രമോദ് ഈ പരിപാടിയിലൂടെ സംസാരിക്കുന്നുണ്ട്

വീട്ടില്‍ അച്ഛനും അമ്മയും തന്നോട് ചോദിച്ചിരുന്നു ഇപ്പോൾ   വിവാഹം കഴിക്കണം എന്നുണ്ടോ എന്ന്. അതേപോലെ തന്നെ അമ്മൂമ്മമാരൊക്കെ ‘ഞാന്‍ ഒക്കെ എത്ര കാലം ഉണ്ടാവും എന്ന് അറിയില്ല, നീ ഒരു വിവാഹം കഴിച്ച് കാണുക എന്നതാണ് ആഗ്രഹം എന്നുള്ള രീതിയില്‍ ഒക്കെ തന്നോട്   സംസാരിക്കാറുണ്ട്. ഞാന്‍ ഇത് എന്റെ ബോധം വെച്ച കാലം തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇത്, എന്നാല്‍ നമിത പറയുന്നു തനിക്ക് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കല്യാണം കഴിക്കാന്‍ താത്പര്യമില്ല എന്ന്


ശരിയായ ആളെ താൻ കണ്ടു പിടിക്കുന്നത് അപ്പോള്‍ വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹം,എനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരുന്ന ഒരാളെയല്ല തനിക്ക് വേണ്ടത്,തനിക്ക് വിവാഹം കഴിക്കാൻ ഒരു ഫാമിലി പേഴ്‌സണെയാണ് ഇഷ്ടം. എന്നാല്‍ ഫാമിലി മാത്രം എന്ന് ചിന്തിക്കുന്ന ആളും അല്ല താൻ എന്നും നമിത പറയുകയാണ്. എനിക്ക് പക്ഷെ എന്റെ പാര്‍ട്ടണറുടെ അടുത്ത് എനിക്ക് ഒരു വീട് പോലെ, ഒരു കുടുംബം പോലെ തന്നെ അത് ഫീല്‍ ചെയ്യണമെന്നും നമിത പ്രമോദ് പറയുന്നു. അതേസമയം അയാളില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നുള്ള രീതിയുമല്ല താൻ പറയുന്നത്. രണ്ട് പേരും രണ്ട് വ്യക്തികളാണ്. ആ സ്വാതന്ത്ര്യവും സ്‌പേസുമെല്ലാം വേണം. ഇത്രയും കാര്യങ്ങളൊക്കെ ഭാവി പങ്കാളിയെക്കുറിച്ച് ഞാന്‍ വിശദീകരിച്ചപ്പോള്‍ എന്നാല്‍ നീ തന്നെ ഒരാളെ കണ്ടുപിടിക്കുന്നതാവും നല്ലതെന്നാണ് അച്ഛനും അമ്മയും തന്നോട് പറഞ്ഞത് നടി പറയുന്നു