നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ മലയാളി മനസില്‍ ഇടം നേടുന്നത്. നിരവധി ചിത്രങ്ങളിൽ നായിക കഥാപാത്രം ആയി തിളങ്ങിയിട്ടുണ്ട് നവ്യ നായർ. എന്നാൽ നടിയുടെ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി തന്റെ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ടായിരുന്നു. പുതിയ ഷൂട്ട് ചിത്രങ്ങളും, മകന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കു വെക്കാറുള്ള നവ്യ നായർ നീണ്ട ഇടവേളയ്ക്കു ശേഷം “ഒരുത്തി ” എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തന്റെ ചെറുപ്പത്തിലേ ചിത്രം ഉള്ള യഥാർത്ഥ പേര് വെളിപ്പെടുത്തുന്ന ഒരു പത്രത്തിന്റെ ചിത്രം ആണ് . നവ്യ നായർ തന്നെ ആണ് ചിത്രം തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുന്നത്.
അഭിനയത്തിൽ മാത്രമല്ല താരത്തിന് നിർത്തത്തിലും മികച്ച കഴിവുണ്ട്.പത്രത്തിന്റെ ഫോട്ടോ പങ്കു വെച്ച് നവ്യ തന്റെ നവ്യ എന്നല്ല ധന്യ നായർ എന്നാണ് പേര് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഇവിടെ.ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു.