ബോളിവുഡിൽ ഒരു കാലത്തു പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് റാണി മുഖർജി, ഇപ്പോൾ താരം തനിക്കൊരു രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്കാൻ കഴിയാഞ്ഞതിന്റെ വിഷമം പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,തന്റെ മകള്‍ ആദിറക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ സാധിക്കാത്തത്തിൽ ഒരുപാട് വിഷമം ഉണ്ട്, താൻ  രണ്ടാമതൊരു കുഞ്ഞിന് വേണ്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി ശ്രമിക്കുന്നുണ്ട്.  മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസുണ്ട്. അവള്‍ ജനിച്ച് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ താൻ  രണ്ടാമത്തെ കുഞ്ഞിനു വേണ്ടി ശ്രമിച്ചു

അങ്ങനെ  രണ്ടാമതും ഗര്‍ഭിണിയായിപക്ഷെ അത് കോവിഡ് സമയത്താണ്, പക്ഷെ ആ കുഞ്ഞിനെ ത്നിക്ക് നഷ്ടപ്പെട്ടു,രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് തനിക്ക് മിസിസ് ചാറ്റര്‍ജി വി എസ് നോര്‍വെ എന്ന സിനിമയിലേക്കുള്ള ഓഫര്‍ വന്നത്, കുഞ്ഞിനെ നഷ്ടപ്പെടാന്‍ തന്റെ പ്രായവും ഒരു വലിയ ഘടകമായിരുന്നു  റാണി മുഖര്‍ജി പറയുന്നു


ഇപ്പോള്‍ താന്‍ ആ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷെ തന്റെ മകള്‍ക്ക് കൂട്ടിന് ഒരാളെ നല്‍കാന്‍ കഴിയാത്തതില്‍ നല്ല വേദന തനിക്കുണ്ട്, ഇനിയും തനിക്ക് മകൾക്ക് ഒരു സഹോദരനെയോ, സഹോദരിയെയോ നല്കാൻ കഴിയില്ലന്ന് ഉള്ള വിഷമമാണ് നടി പറയുന്നു, ഇപ്പോൾ തന്റെ മകൾ കൂടെയുള്ളതാണ് ആശ്വാസം