ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റെബേക്ക സന്തോഷും ശ്രീജിത്ത് വിജയനും. കസ്തൂരിമാൻ എന്ന ഹിറ്റ് പാരമ്പരയിലൂടെയാണ് റെബേക്ക പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ശ്രീജിത്ത് ആകട്ടെ കുട്ടനാടൻ മാർപ്പാപ്പ, മാർഗംകളി തുടങ്ങിയ ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. സണ്ണി ലിയോണിനെ നായികയാക്കിയുള്ള ഷീറോ ആണ് ശ്രീജിത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞിടയ്ക്കായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ ഇരുവരും പുത്തൻ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇന്നിപ്പോൾ അത്തരത്തിൽ റെബേക്ക പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ചതിച്ചതാ എന്നെ ചതിച്ചതാ” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറിൽ വെച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. റെബേക്കയോട് ക്രിസ്തുമസിന് എക്സ്ചേഞ്ച് ഓഫർ ഉണ്ടോ എന്ന് ചോദിക്കുന്ന ശ്രീജിത്തിനോട് അറിയില്ല എന്ന് പറയുന്ന റെബേക്കയെ ആണ് കാണാൻ സാധിക്കുന്നത്. തുടർന്ന് എന്തിനാണ് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറിനെ കുറിച്ച് ചോദിച്ചതെന്നു റെബേക്ക ചോദിക്കുന്നു.

എക്സ്ചേഞ്ച് ഓഫർ ഉണ്ടെങ്കിൽ നിന്നെ മാറ്റി നല്ലതിനെ വാങ്ങാനാണ് എന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി. സിഗ്നൽ ആയതിനാൽ ഇതിനുള്ള മറുപടി പറയുന്നില്ലെന്നാണ് റെബേക്ക പറയുന്നത്. വീണ്ടും ഇതേ ചോദ്യം ശ്രീജിത്ത് അവർത്തിച്ചതോടെ ക്രിസ്തുമസിന് അരക്കൻ കൊട്. എന്നാണ് അവസാനം റെബേക്ക പറഞ്ഞത്. താരത്തിന്റെ ഈ വീഡിയോ റെബേക്ക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.