ഒരുപാട് ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് സാമന്ത, ഇപ്പോൾ താരം തന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്,തനിക്ക് തന്റെ അസുഖത്തെ കുറിച്ച് പറയണമെന്നില്ലായിരുന്നു എന്നാൽ അങ്ങനൊരു സാഹചര്യമായതുകൊണ്ടാണ്, മയോസിറ്റിസ് എന്നഅസുഖത്തിന്റെ ചികിത്സ അവസാനിച്ചിട്ടില്ല. ഇപ്പോഴും തുടർന്ന് വരികയാണ് ,ചികിത്സയുടെ ഭാ​ഗമായി കുറച്ച് നാൾ കരിയറിൽ നിന്നും താൻ മാറിനിന്നിരുന്നു, ആ ഒരു സമയത്ത് എന്റെ സ്ത്രീ കേന്ദ്രീകൃത സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നു എനിക്ക് തീരെ സുഖമില്ല . വളരെ കഠിനമായിരുന്നു ആ അവസ്ഥ. പല തരത്തിലുള്ള അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും ഇതിൻെറ പേരിൽ വന്നിരുന്നു സാമന്ത പറയുന്നു

നിർമാതാക്കൾക്ക് ഞാൻ സിനിമ പ്രൊമോട്ട് ചെയ്യണമായിരുന്നുഅല്ലെങ്കിൽ ആ സിനിമ നിലച്ചുപോകുമായിരുന്നു, ആ ഒരു വേളയിൽ ചില അഭിമുഖങ്ങൾ കൊടുക്കേണ്ടി വന്നു, എന്നെ കാണാൻ മാറ്റം വന്നിരുന്നു. ഉയർന്ന ‍‍ഡോസിൽ മരുന്നുകൾ കഴിക്കേണ്ടി വന്നു, ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് താൻ തുറന്ന് പറയില്ലായിരന്നു നടി പറയുന്നു, തന്റെ അസുഖം പറഞ്ഞതുകൊണ്ട് തന്നെ ചിലർ സിമ്പതി ക്വീൻ എന്ന് പരിഹസിച്ചിരുന്നു,


മരുന്നുകൾ കഴിക്കുന്നത് മൂലം തന്റെ മുഖത്ത് ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിരുന്നു അപ്പോൾ. അന്ന് നടിയുടെ ഭം​ഗി പോയെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവർ ഒരുപാടുപേരുണ്ട്. സാമന്ത പറയുന്നു, എന്നാൽ ഇപ്പോൾ അസുഖം മാറിയ നടി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്,