എല്ലാ ഭാഷ ചിത്രങ്ങളിലും ഒരുപോലെ സാന്നിധ്യം അറിയിച്ച നടിയാണ് ഷംന കാസിം, ഇപ്പോൾ താരം പറയുന്നു സ്റ്റേജ് ഷോകള്‍ കാരണം സിനിമയിൽ തനിക്ക്  അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന്. എന്നാല്‍ പക്ഷെ തമിഴ്, തെലുഗ് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു എന്നാണ് നടി പറയുന്നത്. കാരണം  അവര്‍ എനിക്ക് സിനിമകളും  തന്നു, സ്റ്റേജ് ഷോകളുംതന്നു അന്യ ഭാഷ മേഖലയിൽ ഈ പ്രശ്നം ഇല്ല

അതുപോലെ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ലാ, എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാന്‍ ഉംറയ്ക്ക് പോയിരുന്നു,എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും ഞാൻ മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു

മലയാളത്തിൽ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ നടി  ഭാവന ചെയ്ത റോളാണ് തെലുഗില്‍ ചിത്രത്തിന്റെ റീമേക്ക് ആയ ശ്രീ മഹാലക്ഷ്മിയിൽ ഷംന കാസിം ആദ്യമായി ചെയ്തത്, ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ താൻ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത് നടി പറയുന്നു. ഇപ്പോൾ താരത്തിന്റെ മഹേഷ് ബാബു ചിത്രമായ ഗുണ്ടൂർ കാരത്തിലെ  ഡാന്‍സ് വൈറലായിരുന്നു