കോലഞ്ചേരി സെന്റെ പീറ്റേഴ്‌സ്  കോളേജിൽ കഴിഞ്ഞ ദിവസം നടന്ന കോളേജ് ഡേ പരിപാടിക്കിടയിൽ പാട്ട് പാടിയ ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഗായകനൊപ്പം കോറസ് പാടാൻ മറ്റൊരു യുവാവിന് പുറത്തുനിന്നും എത്തിച്ചു, ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ പറ്റു എന്നുള്ള നിലപാട് പ്രിൻസിപ്പൽ എടുത്തിരുന്നു, മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.


പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് താൻ ചെയ്യ്തതെന്നും പ്രിൻസിപ്പൽ പറയുന്നു, എന്നാൽ പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാൻ സാധാരണ ആളുകളെത്തും. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയതെന്നും ഗായകൻ പറയുന്നു, ശരിക്കും ഇത് ഒരു കലാകാരനെ അപമാനിക്കുക തന്നെയാണ് ചെയ്യ്തതെന്നും ജാസി പറയുന്നു

എന്തായാലും ഈ സംഭവത്തിൽ  കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പളിനെതിരെ വിമർശനവും പ്രതിഷേധങ്ങളും ശക്തമാകുന്നു. പ്രിൻസിപ്പൾ ബിനുജ ജോസഫ് ഒരു കലാകാരനെയാണ് അപമാനിച്ചതെന്നും മോശം പ്രവണതയാണ് ഇതെന്നു എല്ലാവരും പറയുന്നു, തന്റെ കരിയറിലെ ആദ്യ സംഭവമാണ് ഇതെന്നും ഗായകൻ കൂട്ടിച്ചേർക്കുന്നു