മലയാള സിനിമയിൽ ശ്രീനിവാസൻ തിരക്കഥയിൽ നിരവധി മോഹൻലാൽ, പ്രിയദർശൻ ചിത്രങ്ങൾ ഉടലെടുത്തിട്ടുണ്ട്, ഇപ്പോൾ പ്രിയദർശനെ കുറിച്ച് നടൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത് . അമൃത ടിവിയുടെ ഫിലിം ഫ്രറ്റേണിറ്റി അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് ഇങ്ങെനെ പറയുന്നത്, പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാൻ   വരില്ലായിരുന്നു. കാരണം താൻ  ഈ അവാര്‍ഡ് വാങ്ങുന്ന രംഗം പ്രിയൻ പുച്ഛത്തോടെയായിരിക്കും കാണുന്നത്.

പ്രിയദർശന്റെ  മനിസിലിരിപ്പ് എന്താണെന്നും  പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൈയ്യില്‍ നിന്ന് തിരക്കഥയുടെ ബാലപാഠങ്ങള്‍ പഠിച്ച് നീ അവാര്‍ഡ് വാങ്ങാന്‍ വരെ വളര്‍ന്നു, അല്ലേടാ എന്നായിരിക്കുമെന്നാണ്,അത് ശരിയാണ് ,വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനിവാസൻ ,  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് ചെന്നപ്പോള്‍ അദ്ദേഹത്തോട് താന്‍ എന്താണ് പ്രിയാ  റോള്‍ എന്ന് ചോദിച്ചു,റോള്‍ ഒക്കെ പിന്നെ പറയാം. അഭിനയിക്കാന്‍ വന്നതാണല്ലേ എന്ന് പ്രിയദര്‍ശന്‍ ചോദിച്ചു,നാളെയാണ് ഷൂട്ടിംഗ്

കുഴപ്പമൊന്നുമില്ല. ഇവിടെ ഒരു സാധനം ഇല്ല എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍, തിരക്കഥയാണ് ഇല്ലാത്തതെ പ്രിയൻ പറഞ്ഞു എന്നിട്ട് പ്രിയൻ എന്നോട് പറഞ്ഞു,താന്‍ എഴുതുമെങ്കില്‍ തനിക്ക് അഭിനയിക്കാം എന്നാണ്. അപ്പോൾ   എഴുതാന്‍ അറിയില്ലെന്ന് ഞാൻ  പറഞ്ഞപ്പോള്‍ എന്നാല്‍ വന്ന വഴിയേ പോയ്‌ക്കോഎന്നായിരുന്നു പ്രിയൻ പറഞ്ഞത്, പക്ഷെ പോയിട്ട് വലിയ പ്രയോജനമില്ല എന്ന് അറിയുന്നതോണ്ട് താന്‍ അവിടെ തന്നെ നിന്നുവെന്നും ശ്രീനിവാസൻ അവാർഡ് വേദിയിൽ പറഞ്ഞു. അങ്ങനെ തിരക്കഥ എന്ന നടുക്കടലിലേക്ക്  തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍ എന്നാണ് പ്രിയദര്ശനെപ്പറ്റി  ശ്രീനിവാസന്‍ പറയുന്നത്