തമിഴ് പോലും സംസാരിക്കാനറിയാത്ത കാലത്താണ് ജ്യോതിക സൂര്യ യെ വിവാഹം ചെയ്യുന്നതുന്നതും  ,സൂര്യയു‌ടെ വീട്ടിലെത്തുന്നതും. ഭർത്താവിന്റെ വീട്ടുകാർ കുടുംബ ബന്ധങ്ങൾക്കും പാരമ്പര്യ മൂല്യങ്ങൾക്കും നൽകുന്ന പ്രാധാന്യം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. ഇപ്പോഴിതാ ജ്യോതികയെയും ,സൂര്യയെയും കുറിച്ച് വിവാഹത്തിന് മുമ്പ് വന്ന ചില ​ഗോസിപ്പുകളാണ് ശ്രദ്ധ നേടുന്നത്,ജ്യോതികയുടെ സഹോദരിയാണ് ന​ഗ്മ. ജ്യോതികയുടെ അമ്മ ഷമ കാസിയുടെ ആദ്യ ഭർത്താവ് വ്യവസായിയായ  അരവിന്ദ് മൊറാർജിയുടെ മകൾ. 

ന​ഗ്മ ജനിച്ചതിന് ശേഷം ഷമ കാസിയും അരവിന്ദ് മൊറാർജിയും വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് സിനിമാ നിർമാതാവായ ചന്ദർ സദ്ന ഷമയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഈ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ജ്യോതിക. തന്റെ അച്ഛനെക്കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുമെല്ലാം ന​ഗ്മ ചില  അഭിമുഖങ്ങളിൽ സംസാരിക്കുകയുണ്ടായി.അക്കാലത്ത് ജ്യോതികയും സൂര്യയും പ്രണയത്തിലായിരുന്നു. പക്ഷെ  ഇവരുടെ ബന്ധത്തിന് സൂര്യയുടെ പിതാവ് ശിവകുമാർ പൂർണ സമ്മത നല്കിയില്ലാ

ജ്യോതികയുടെ കുടുംബ വിഷയം വാർത്തയായതിൽ ശിവകുമാറിന് വലിയ  അതൃപ്തി തോന്നിഅതുകൊണ്ടണ്   ജ്യോതികയുമായുള്ള വിവാഹത്തിൽ പിതാവ് ശിവകുമാറിന് എതിർപ്പ് കാണിച്ചത് . എന്നാൽ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തിൽ സൂര്യ ഉറച്ച് നിന്നതുകൊണ്ടാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്, എന്നാൽ ഇപ്പോൾ നടി സന്തുഷ്ട്ടകാരമായ ഒരു ജീവിതമാണ് നയിക്കുന്നത്, തന്റെ അഭിനയ കാര്യത്തിനു സൂര്യ യെ പോലെ അദ്ദേഹത്തിന്റെ പിതാവ് ശിവകുമാറും സപ്പോർട്ട് ചെയ്യാറുണ്ടെന്നാണ് ജ്യോതിക മുൻപ് പറഞ്ഞത്