മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസിന്റെ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്, 75 ദിവസം നീണ്ടുനിന്ന ഈ ചിത്രം രണ്ടു ഷെഡ്യൂൾ ആയാണ് പൂർത്തീകരിച്ചത്. ഡാർവിൻ കുര്യാക്കോസ് ആണ് ടോവിനോ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ സംവിധായകൻ

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ‘കാപ്പ’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് അന്വേഷിപ്പിന്‍ കണ്ടെത്തും നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ സിദ്ധിഖ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, കോട്ടയം നാസിർ, വെട്ടുക്കിളി പ്രകാശൻ, പ്രമോദ് വെളിയനാട്, പി പി കുഞ്ഞികൃഷ്ണൻ, ബാബുരാജ്, വിനീത് തട്ടിൽ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ടോവിനോയുടെ കരിയറിലെ തന്നെ ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം.