മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്യ്ത നടൻ ആണ് വിനീത്, ഇപ്പോൾ തന്റെ പേരിലുള്ള വെബ് സൈറ്റിനെ കുറിച്ച് താരം തുറന്നു പറയുകയാണ്, തനിക്കു ആക്ടർ വിനീത് എന്ന പേരിലുള്ള വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ല. തനിക്കു അതിനെ കുറിച്ച ഒന്നും അറിയില്ല, ആരോ എനിക്ക് ഇതിന്റെ സ്ക്രീൻ ഷൂട്ട് അയച്ചു തരുക ആയിരുന്നു, അതിൽ വിദേശ ഭാഷയിലാണ് എഴുതിയിരിക്കുന്നത് വിനീത് പറയുന്നു.

എനിക്ക് ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ വെബ്സൈറ്റിന്റെ സ്ക്രീൻഷൂട്ട് തന്റെ ഫേസ്ബുക്കിലൂടെ നടൻ പങ്കുവെച്ചിരിക്കുന്നത്.

വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. നവാഗതനായ അഖില്‍ സത്യന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ‘റിയാസ്’ എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തില്‍ വിനീത് വേഷമിട്ടത്.ഇപോൾ ചിത്രം ഓ ടി യിലും പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടി ആയിരുന്നു.