വോഗ് മാഗസിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു 106 വയസ്സുകാരി കവർ പേജ് മോഡൽ ആകുന്നു . ഫാഷൻ തരംഗങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാറുള്ള ഒരു മാഗസിൻ ആണ് വോഗ് . ഇവരുടെ ഏപ്രിൽ ലക്കത്തിലെ ഫിലിപ്പൈൻ വോഗി മാഗസിന്റെ കവർ പേജിന്റെ മോഡൽ ആണ് ഇപ്പോൾ വോഗിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് . 106 വയസ്സുള്ള അപ്പോ വാങ് -ഓഡ് ആണ് വോഗിന്റെ കവർ പേജിലെ മോഡൽ ആയി എത്തിയിരിക്കുന്നത് .

ബ്രിട്ടീഷ് വോഗിന്റെ മോഡൽ ആയ 85 വയസ്സുള്ള ഡാം ജൂഡി ഡെഞ്ചിനെ പിന്തള്ളിയാണ് വാങ് -ഓഡ് ഇപ്പോൾ വോഗിന്റെ കവർ മോഡൽ ആയിരിക്കുന്നത് . തദ്ദേശീയ ടാറ്റൂ ആർട്ടിസ്റ്റായ സ്ത്രീ ആണ് ഇവർ . വാങ് -ഓഡ് നു ആരാധകർ ഏറെയാണ് . നിരവധി പേര് ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇവരുടെ പരമ്പരാഗത ടാറ്റൂ അന്വേഷിച്ച് എത്താറുണ്ട് . വടക്കൻ ഫിലിപ്പൈൻസിലെ കലിംഗ പ്രവിശ്യയിലെ ബുസ്കലാൻ എന്ന വിദൂര ഗ്രാമത്തിലാണ് വാങ് -ഓഡ് ജീവിക്കുന്നത് . മുലയും സിട്രസ് മുള്ളും പോലെയുള്ള ഒരു തരം തടി കൊണ്ട് നിർമിച്ച ചുറ്റികയും സൂചിയും ഉപയോഗിച്ച് ചര്മത്തില് കൈകൊണ്ട് മഷി തൊടുന്ന ഒരു തദ്ദേശീയ ഫിലിപ്പെൻ പച്ചകുത്തൽ വിദഗ്ദയാണ് ഇവർ .

ആയിരം വര്ഷം പഴക്കമുള്ള ബാറ്റോക്ക് എന്ന ഈ പച്ചകുത്തൽ കലയിൽ 90 വർഷത്തോളമായി സജീവമാണ് വാങ് -ഓഡ് . ” തന്റെ തലമുറയിലെ അവസാനത്തെ മാംബബറ്റോക് എന്നറിയപ്പെടുന്ന ഞാൻ ബുസ്‌കനാലിലേക്ക് തീർത്ഥാടന നടത്തിയ ആയിരക്കണക്കിന് ആളുകളുടെ ചർമത്തിൽ കലിംഗ ഗോത്രത്തിന്റെ പ്രതീകങ്ങൾ ആയ ശക്തി , ധീരത , സൗന്ദര്യം എന്നിവയെ സൂചിപ്പിച്ച് പച്ചകുത്തിയിട്ടുണ്ട് ” ; വാങ് -ഓഡ് പറയുന്നു . പച്ചകുത്തൽ സമ്പ്രദായം തന്റെ അച്ഛനിൽ നിന്നുമാണ് വാങ് -ഓഡ് പഠിക്കുന്നത് . ഈ കലാരൂപം സംരക്ഷിക്കുന്നതിനു വേണ്ടി വാങ് -ഓഡ് ബന്ധുക്കളെ പരിശീലിപ്പിക്കുന്നുണ്ട് .