ഒരൽപം വ്യത്യസ്തമായ ഒരു റാംപ് വാക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ . പ്രശസ്ത താരങ്ങൾ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞു റാംപിൽ ചുവടു വെക്കുന്നത് സ്ഥിരം നമ്മൾ കാണാറുള്ള ഒരു കാഴ്ചയാണ് . എന്നാൽ ഇവിടെ സെലിബ്രിറ്റികൾക്ക് പകരം കുറച്ച് കുഞ്ഞു മിടുക്കൻമാരും മിടുക്കികളും ആണ് റാംപിൽ ചുവട് വെച്ചത് . എറണാകുളം ഏഴംകുളത്തെ ഒരു അങ്കണവാടിയിലാണ് ഈ ഒരു റാംപ് വാക്ക് നടന്നത് .

പ്രദേശത്തെ കുട്ടികൾക്കായാണ് അങ്കണവാടി ടീച്ചർ രജനിയും സഹായി ലിസിയും പരിപാടി സംഘടിപ്പിച്ചത് . ഇതിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞപ്പോൾ തന്നെ ഇവർ അത് സമ്മതിക്കുകയായിരുന്നു . പിന്നീട് തങ്ങളുടെ പിഞ്ചോമനകളെ ഏറ്റവും മനോഹരമായ വസ്ത്രം ധരിപ്പിച്ച് അണിയിച്ചൊരുക്കി അവർ അംഗൻവാടിയിൽ എത്തിക്കുകയായിരുന്നു. .

അങ്കണവാടിയുടെ മുകളിൽ ഉള്ള ഹാളിൽ സംഗീതത്തിന്റെ അകമ്പടിയോടു കൂടി ആണ് കുരുന്നുകൾ ചുവട് വെച്ചത് . കുട്ടികൾക്ക് പൂർണ പിന്തുണയുമായി സാമൂഹിക പ്രവർത്തകനായ രാജേഷ് രാമകൃഷ്ണനും കൗൺസിലർ ആന്റണി പൈനുത്തരയും വേദിയിൽ ഉണ്ടായിരുന്നു .