പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന യുവാവാണ് സൈബറിടത്തില്‍ വൈറലായിരിക്കുന്നത്. പൊതുജനത്തിന് മുന്നില്‍ യാതൊരു സങ്കോചവുമില്ലാതെ, ഡാന്‍സ് കളിയ്ക്കുന്നത് അമല്‍ ജോണ്‍ എന്നയാളാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഡാന്‍സ്, സിനിമാസ്റ്റിക് വീഡിയോ ചെയ്ത് ശ്രദ്ധേയനാണ് അമല്‍ ജോണ്‍.
ഇപ്പോളിതാ പറവൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചു ചിത്രീകരിച്ച ഡാന്‍സ് വീഡിയോ ആണ് അമല്‍ ജോണ്‍ പങ്കുവച്ചത്. നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ നിന്ന് ചാടിയിറങ്ങുന്ന, ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന യുവാവ് ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യല്‍ ലോകം. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായിരുന്നു.
പൊതു ഇടത്തില്‍ നിന്നും രസകരമായി ചുവടുവച്ച അമലിന്റെ ആത്മവിശ്വാസത്തിന് നിറഞ്ഞ കൈയ്യടികള്‍ ലഭിച്ചിരുന്നു. വീഡിയോ വൈറല്‍ ആയതോടെ സമൂഹമാധ്യമങ്ങളില്‍ അമലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിയിട്ടുണ്ട്. അമലിന്റെ ഇന്‍സ്റ്റഗ്രാം പേജ് നിറയെ ഇത്തരം അടിപൊളി ഡാന്‍സ് വീഡിയോകളുണ്ട്.
ദിലീപും കുഞ്ചാക്കോ ബോബനും തകര്‍ത്തഭിനയിച്ച ദോസ്തിലെ മാരിപ്രാവേ മായപ്രാവേ എന്ന ഗാനത്തിനാണ് അമല്‍ ചുവട് വെച്ചിരിക്കുന്നത്. നടന്‍ ചെമ്പന്‍ വിനോദിന്റെ മുഖച്ഛായയുണ്ടെന്നും കമന്റുകളുണ്ട്.