മോളിവുഡിന്റെ പ്രിയ യുവ നടൻ ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒരുമ്മിക്കുന്ന  മാലിക് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.അതെ പോലെ ചിത്രം ജൂലായ് പതിനഞ്ചിന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തും. ഒരു പ്രത്യേകത എന്തെന്നാൽ  കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുൻപ്  കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. അതെ പോലെ ഈ ചിത്രത്തിൽ പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള  സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Fahadh Faasil (@fahadhfaassil)

അത് കൊണ്ട് തന്നെ ചിത്രത്തിനായി വളരെ ഗംഭീര മേക്കോവറാണ് ഫഹദ് നടത്തിയിട്ടുള്ളത്. ഇരുപത് കിലോയോളം ഭാരം കഥാപാത്രത്തിനായി ഫഹദ് കുറച്ചിരുന്നു. ഇരുപത് വയസ് മുതല്‍ അൻമ്പത്തിയേഴ് വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Fahadh Faasil (@fahadhfaassil)

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു.