മുളക്കുഴ, കോട്ട ഭാഗത്തു നിന്നും ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിക്കുന്നു.

പ്രസവിച്ചയുടൻ കുട്ടി മരിച്ചെന്നും കുഴിച്ചിട്ടെന്നും പൊലീസിനോട് യുവതി പറയുക ഉണ്ടായി. അമ്മ ബക്കറ്റിലാക്കിയെന്ന് അടുത്തുനിന്ന പണ്ട്രണ്ടു  വയസുള്ള മൂത്തമകൻ പറഞ്ഞു.കുഞ്ഞിന് രക്ഷയായത് പോലീസിന്റെ  നിർണ്ണായക ഇടപെടൽ. ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുന്ന പോലീസുകാർക്ക്‌ ബിഗ്ഗ് സല്യൂട്ട്.നിങ്ങൾ കാണിച്ച പകുതി ആത്മാർത്ഥത ആ കുഞ്ഞിൻറെ അമ്മ കാണിച്ചിരുന്നെങ്കിൽ.

പൊലീസ് വാഹനത്തിൽ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് വിവരം. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയെയും തണൽ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ കുട്ടിക്കു പരിചരണം നൽകിയിരുന്നു. പ്രസവിച്ചാൽ പോരാ വളർത്താനും പഠിക്കണം.നമ്മുടെ സമൂഹത്തിൻറെ പോക്ക് എങ്ങോട്ടാണ്.ഒരു കുഞ്ഞു ജീവനു പോലും വിലയില്ലാതെ ആയി.