എൺപതു ഗ്രാം എംഡിഎം യുമായി കൊട്ടേഷൻ സംഘാഗം പിടിയിൽ.വള്ളികുന്നം കടുവിനാൽ സ്വദേശി സഞ്ജു ആണ് പിടിയിലായത്.പുലർച്ചയോടെ കായംകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു തെക്കുവശം ആലപ്പുഴ എസ് പി യുടെ സ്പെഷ്യൽ സ്‌കോഡും കായംകുളം എസ് ഐ ഉദയകുമാറും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കാപ്പാ നിയമ പ്രകാരം നാടുകടത്തുകയും കരിങ്കൽ തടങ്കലിൽ അടയ്ക്കുകയുയും ചെയ്‌തു.കഴിഞ്ഞ ജനുവരിയിൽ ആണ് പുറത്തു ഇറങ്ങിയത്.ഇതിനു ശേഷം വീണ്ടും പ്രതി ലഹരി മാഫിയയുമായി ബന്ധപ്പെടുകയും വീണ്ടും ലഹരി കച്ചവടം നടത്തുകയും ചെയ്‌തു.ഇതിനെ തുടർന്ന് പോലീസ് ഒരു മാസമായി പ്രതിയെ നിരീക്ഷിച്ചു വരികയാണ്.

ബാംഗളൂരിൽ നിന്നും ബസ്സിലാണ് എം ഡി എം എ എത്തിച്ചത്.നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് പിടിയിലായ സഞ്ജു.