പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചു . മലയാലപ്പുഴ ലക്ഷംവീട് കോളനിക്ക് സമീപം പ്രവർത്തിക്കുന്ന വാസന്തിയമ്മ മഠത്തിൽ നിന്നാണ് മൂന്നുപേരെ മോചിപ്പിച്ചത് . ഇവരെ മോചിപ്പിക്കാൻ എത്തിയവർ മന്ത്രവാദിനിയായ ശോഭനയുടെ വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു .വഞ്ചനക്കേസിൽ പ്രതിയായ ആളുടെ ഭാര്യ , ഭാര്യയുടെ അമ്മ , മകൾ എന്നിവയെയാണ് ഇവർ വീടിനുള്ളിൽ പൂട്ടിയിട്ടത് . പൂട്ടിയിട്ടതു പിന്നിൽ സാമ്പത്തിക ഇടപാട് എന്നാണ് വിവരം . തട്ടിപ്പു കേസിൽ അകപ്പെട്ട് ജയിലിൽ ആയിരുന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയെയും മാതാവിനെയും ആണ് ശോഭന തടഞ്ഞു വെച്ചത് .

ഏലത്തൂർ നരബലിക്കേസ് ഉണ്ടായ സമയത്ത് ശോഭനയ്‌ക്കെതിരെയും പ്രതിഷേദനകൾ ഉയർന്നു വന്നിരുന്നു . കുട്ടികളെ ഇരകൾ ആക്കി മന്ത്രവാദ ക്രിയകൾ നടത്തിയതിനു ശോഭനയെയും സുഹൃത്തിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് . മന്ത്രവാദത്തിനിടെ ബോധം കേട്ട് വീഴുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു അറസ്റ്റ് ചെയ്തത് . ഇതിനു ശേഷം ഇവർ തന്നെ ഒരു സ്ത്രീയെ മുടിക്ക് കുത്തിപ്പിടിച്ചു മര്ധിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നിരുന്നു . ഇതേ വീട്ടിലാണ് ഇപ്പോൾ ഇവരെ പൂട്ടിയിട്ടതും .

ഇക്കഴിഞ്ഞ ജനുവരി മുതൽ ഈ വീട്ടിൽ ഇവരെത്തി സ്ഥിരസമായി മന്ത്രവാദം ചെയ്യാറുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . പൂജാകര്മങ്ങള്ക്കിടയിൽ ഇവരെ ശോഭന മര്ദിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി . ശോഭന വീട്ടിൽ ഇല്ലായിരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന കുട്ടിയാണ് തങ്ങളെ സഹായിക്കണം എന്നും തങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും നാട്ടുകാരോട് പറഞ്ഞത് . വിവരം അറിഞ്ഞ മലയാലപ്പുഴ പോലീസ് സംഭവ സ്ഥലത്തു എത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു .