മലയാളികളുടെ പ്രിയ നായികയാണ് ഭാവന.നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന. എത്തുന്നത്. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഷൂട്ടിങ്ങ്് സമയത്ത് തനിക്കുണ്ടായ ഒരപകടത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.

തന്റെ എക്കാലത്തെലും സൂപ്പർഹിറ്റ് ചിത്രമായ സ്വപ്‌നക്കൂടിന്റെ ഷൂട്ടിങ്ങിനിടയിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന.ഓസ്‌ട്രേലിയയിൽ വെച്ചാണ് കറുപ്പിനഴക് എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനിടന്നായിലായിരുന്നു സംഭവം. സൈക്കിൾ നല്ല വേഗത്തിൽ ചവിട്ടി ഞാനും മീരയും പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട് എല്ലാവരും ഞാൻ വീഴുമെന്ന് കരുതിയിരുന്നു എന്നാൽ. ബ്രേയ്ക്ക് പിടിക്കാം ഞാൻ വീഴില്ല എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

എന്നാൽ നടന്നപോകുമ്പോൾ പെട്ടന്ന് വീഴുന്ന സ്വഭാവം എനിക്കുണ്ട്. ഞാൻ വീഴുമെന്ന് കരുതി ചിലർ സ്‌ളോപ്പ് ഇറങ്ങി ഇവരുന്ന എന്നെ പിടിച്ചു നിർത്താൻ നോക്കി എന്റെ നിയന്ത്രണം വിട്ടു. ഞാൻ വീണു.കാൽമുട്ടോക്കെ പൊട്ടി, ഞാൻ കരഞ്ഞു. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ആ വീഴ്ച്ച കാരണം കുറച്ച് സമയം ഷൂട്ടിങ്ങ്് നിർത്തിവെച്ചുവെന്നും് ഭാവന പറഞ്ഞു.