ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രം ഭൂതകാലത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. റെഡ് റെയ്ന്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമാസംവിധാന ലോകത്ത് അരങ്ങേറ്റം കുറിച്ച രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ ഷെയ്ന്‍ നിഗത്തെ കൂടാതെ രേവതി, സൈജു കുറുപ്പ് എന്നിവരും വേഷമിടുന്നു.