ഇന്ത്യയിലെ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാർത്തയുണ്ട്. സുരക്ഷിതവും സുഗമവുമായ പേയ്‌മെന്റ് സൗകര്യം ലഭ്യമാക്കാൻ ടെക്നോളജി ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനങ്ങള്‍ അവതരിപ്പിക്കുയാണ്. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ നടത്താൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ആപ്പിള്‍ പേയിലൂടെ. അതായത് ഫിസിക്കല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേയ്മെന്റ് ഇതിലൂടെ ഒഴിവാക്കാം. 

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് മുതലായ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ആപ്പിള്‍ പേ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫേസ് ഐഡി, ടച്ച്‌ ഐഡി, അല്ലെങ്കില്‍ ആപ്പിള്‍ വാച്ച്‌ എന്നിവ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് അവരുടെ പേയ്‌മെന്റ് വേഗത്തിലും സുരക്ഷിതമായും നടത്താൻ കഴിയും കാര്‍ഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റും മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളും സ്വീകരിക്കുന്നതിനേക്കാള്‍ വേഗതയുള്ളതാണ് ആപ്പിള്‍ പേ എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഐഫോണില്‍ ആപ്പിള്‍ പേ ഉപയോഗിക്കുന്നതിനായി 

വാലറ്റ് ആപ്പ് തുറക്കുക , പിന്നീട്  “+” ചിഹ്നം ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക..

ക്രമീകരണം എന്ന ഓപ്‌ഷനില്‍ വാലറ്റും ആപ്പിള്‍ പേയും എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും

ഒരിക്കല്‍ നിങ്ങള്‍ കാര്‍ഡുകള്‍ ചേര്‍ത്തുകഴിഞ്ഞാല്‍, പേയ്‌മെന്റുകള്‍ നടത്താൻ നിങ്ങള്‍ക്ക് ഈ ഘട്ടങ്ങള്‍ പാലിക്കാവുന്നതാണ്. ഇതിനായി വാങ്ങല്‍ നടത്തുമ്പോള്‍, ആപ്പിള്‍ പേ ലോഗോയോ കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് ചിഹ്നമോ നോക്കുക.

  1. നിങ്ങളുടെ ഡിഫോള്‍ട്ട് കാര്‍ഡ് ഉപയോഗിക്കാൻ: നിങ്ങളുടെ ഐ ഫോണിന് ഫേസ് ഐഡി ഉണ്ടെങ്കില്‍, സൈഡ് ബട്ടണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഒന്നുകില്‍ ഫേസ് ഐഡി ഉപയോഗിച്ച്‌ ആധികാരികമാക്കുക അല്ലെങ്കില്‍ ആപ്പിള്‍ വാലറ്റ് തുറക്കാൻ നിങ്ങളുടെ പാസ്‌കോഡ് നല്‍കുക.
  2. അടുത്തതായി, പൂര്‍ത്തിയാക്കുന്നത് വരെ നിങ്ങളുടെ ഐ ഫോണിന്റെ മുകളില്‍ കോണ്‍ടാക്റ്റ്‌ലെസ് റീഡറിന് സമീപം പിടിക്കുക, ഡിസ്പ്ലേയില്‍ ഒരു ചെക്ക്മാര്‍ക്ക് ദൃശ്യമാകും.

കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകളെ പിന്തുണയ്‌ക്കുന്ന വിവിധ റീട്ടെയിലര്‍മാര്‍, റെസ്റ്റോറന്റുകള്‍, ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയില്‍ ആപ്പിള്‍ പേ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ ആപ്പിൾ ഉപയോക്താക്കൾ ഇപ്പോൾ തന്നെ ഈ പേയ്മെന്റ് സൗകര്യം എങ്ങനെ ഉണ്ടെന്ന് പോയി നോക്കു