ബൈക്കിൽ റോങ് സൈഡിൽ അതിവേഗത്തിൽ എത്തിയ യുവാവ് സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി . സീപോർട്ട് എയർപോർട്ട് റോഡിൽ ആണ് അപകടം നടന്നത് . ബൈക്ക് ഇടിച്ച് റോഡിൽ വീണ യുവതിയെ തിരിഞ്ഞു പോലും നോക്കാതെ യുവാവ് നിർത്താതെ പോകുകയായിരുന്നു . പുറകിലെ കാറിൽ പതിഞ്ഞ അപകടത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്നും ആണ് അപടത്തിന്റെ ആഘാതം മനസ്സിലാകുന്നത് . ചിറ്റേത്തുകര വ്യവസായ മേഖലയിലെ എസ് എഫ് ഓ കമ്പനി ജീവനക്കാരിയായ പാലാരിവട്ടം സ്വദേശിനി സംഗീത മൈക്കിളിനാണ് അപകടത്തിൽ പരിക്കേറ്റത് .

ബൈക്ക് നിർത്താതെ പോയെങ്കിലും വീഡിയോ ദൃശ്യത്തിൽ നിന്നും ബൈക്കിന്റെ നമ്പർ കണ്ടെത്താൻ എന്ന് കരുതിയെങ്കിലും ബൈക്കിനു നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു . കഴിഞ്ഞ ദിവസം ഉച്ചയോടെ ആണ് സീപോർട്ട് അയർപോർട്ട് റോഡിൽ ചിറ്റേത്തുകര വ്യവസായ മേഖലയ്ക്ക് മുന്നിൽ ആയിരുന്നു ബൈക്കുകാരന്റെ പ്രകടനം നടന്നത് . സംഗീത കാക്കനാട് ഭാഗത്തു നിന്ന് ഇരുചക്ര വാഹനത്തിൽ സെസ്സിലെ കമ്പനിയിലേക്ക് റോഡ് തിരിഞ്ഞു വന്നപ്പോൾ ആണ് റോങ് സൈഡിൽ അതിവേഗത്തിൽ കടന്നു വന്ന ബൈക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇടിച്ച് തെറിപ്പിച്ചത് . സംഗീതയുടെ പിറകെ കാറിൽ വന്ന എസ് എഫ് ഓ കമ്പനി ജീവനക്കാരന്റെ കാറിലെ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത് . സംഭവത്തിൽ തൃക്കാക്കര പൊലീസിന് പരാതി നൽകിയിട്ടുണ്ട് .