ബോബിയുംസഞ്ജയും ചേർന്ന് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത രാഷ്ട്രീയ ത്രില്ലെർചിത്രമാണ് വൺ .മമ്മൂട്ടി കേന്ദ്രകഥാപാത്രമായിഎത്തുന്ന ചിത്രത്തിൽ മുരളി ഗോപി, ജോബി ജോർജ് ,സിദ്ദിഖ് ,ഇഷാനി കൃഷ്ണ,ഗായത്രി അരുൺ ,നിമിഷ സജയൻ എന്നവരാണ് മറ്റു കഥ പാത്രങ്ങൾ. മമ്മൂട്ടിഈ ചിത്രത്തിൽ മുഖ്യ മന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഉത്തമ മുഖ്യ മന്ത്രിയുടെ രാഷ്ട്രിയവും ഭരണത്തിന്റെ കടമകളും ചിത്രീകരിക്കുന്നത് ആണ് കഥ. ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ് വീണ്ടും മമ്മൂട്ടിയോടെ രണ്ടു കഥകൾ കൂടി പറഞിട്ടുണ്ട് എന്നും അതിൽ മമ്മൂട്ടിക്ക്ഇഷ്ട്ടപെടുന്ന കഥ അടുത്ത സിനിമയായി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദി ക്യു യെന്നമാധ്യമത്തിൽ സന്തോഷ് വിശ്വനാഥ് വ്യക്തമാക്കി.

വൺ എന്ന ചിത്രത്തിന്റെനിർമാതാവ് ശ്രീലക്ഷ്‌മി ആർ ആണ് .ഈ ചിത്രം നല്ല ഒരു രാഷ്ട്രീയ ഭരണം നടത്തുന്ന മുഖ്യമന്ത്രയുടെ ചിത്രവുംകൂടിയാണ്.മമ്മൂട്ടിയുടെ  അടുത്ത സിനിമകളുടെ നിർമാതാക്കൾ പുറത്തുള്ളസ്ഥലങ്ങളിൽ മുൻനിര ബാനർ ആണെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു.മമ്മൂട്ടിയോടെ പറഞ്ഞിട്ടുള്ള കഥകളിൽ വർക്ഔട്ട് ആകുന്ന കഥ ആയിരിക്കും അടുത്ത സിനിമയാക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ആയിരിക്കും തുടങ്ങുന്നത്. മമ്മൂട്ടിയോടെ പറഞ്ഞ കഥകളുടെ തിരക്കഥകൾ അവസാന ഭാഗം എഴുത്തിലാണ്. വൺ സിനിമയുടെ ഗാനങ്ങൾ ചിട്ട പെടുത്തിയിരിക്കുന്നത് ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫ് ആണ് ചെയ്തിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് ചെയ്ത രണ്ടാമത് ചിത്രമാണ് വൺ. ആദ്യസിനിമ ചിറകൊടിഞ്ഞ കിനാവുകൾ  ആയിരുന്നു അതിൽ നായിക നായകൻ കുഞ്ചാക്കോ ബോബനും ,റീമ കല്ലിങ്കൽ ആയിരുന്നു.