ഈ ലോക്ക് ഡൗൺ കാലയളവിൽ  മുഖ  സംരക്ഷണം വീട്ടിൽ ഇരിക്കുന്നു തന്നെ  ഇപ്പോള്‍ സ്വന്തമായി ചെയ്യുകയാണ് ഒട്ടുമിക്ക സ്ത്രീകളും. പക്ഷെ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന സമയത്ത് പരാജയം സംഭവിക്കുന്നവരും അത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അത് മാത്രമല്ല ഒട്ടേറെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിട്ടുണ്ടാകാം. ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു വിഷയമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പും.rose-water

ഇതിനുള്ള പ്രതിവിധിയായി ഇപ്പോൾ ആകെ രണ്ട് ചേരുവ മാത്രം മതി.  ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിച്ച്‌ ഒരു പരിധിവരെ കറുപ്പും കരുവാളിപ്പും അകറ്റാന്‍ കഴിയും. കൂടാതെ ഇവ രണ്ടും കൂടി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ തിളക്കവും മുഖകാന്തിയും വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. ചര്‍മ്മത്തെ കൂടുതല്‍ ലോലമാക്കാനും, ആര്‍ദ്രത നിലനിര്‍ത്താനും, തൊലികളില്‍ കാണുന്ന ചുവപ്പ് നിറം മാറ്റാനും മുഖക്കുരു വരുന്നതില്‍ നിന്ന് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഇതിനു സാധിക്കും. കൂടാതെ റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് റോസ് വാട്ടറും ഗ്ലിസറിനും കൂട്ടിച്ചേര്‍ത്ത് കുളിക്കുന്നതിനു മുന്‍പായി തേക്കുന്നത് വളരെ നല്ലതാണ്.glyserin