Connect with us

Film News

ഇതിൽ അനിയത്തി ആരാ, ചേച്ചി ആരാ, ശാലിനിയുടെയും ശാമിലിയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി, ഒരുകാലത്ത് മലയാള സിനിമയിലെ പ്രധാന ജോഡികൾ ആയിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമായിരുന്നു, ഇരുവർക്കും നിരവധി ആരാധകർ ആണ്ഉണ്ടായിരുന്നത് , മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയ ശാലിനി അജിത്തുമായി പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു, ഇപ്പോൾ താരം തമിഴിന്റെ മരുമകൾ ആണ്,അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്.

ബാലതാരമായിട്ട് തന്നെയാണ് സിനിമയില്‍ ശ്യാമിലിയുടെയും തുടക്കം. വിവാഹ ശേഷം ശാലിനി സിനിമ വിട്ടെങ്കിലും ശ്യാമിലി വീണ്ടും സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങള്‍ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്. സോഷ്യല്‍ മീഡിയില്‍ സജീവമായ ശ്യാമിലി പങ്കുവെച്ച ശാലിനിയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ് ശ്യാമിലി കുറിച്ചിട്ടുള്ളത്. പ്രിയതാരങ്ങളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. അജിത്തുമായുള്ള പ്രണയവിവാഹത്തിന് ശേഷം അഭിനയത്തോട് ബൈ പറയുകയായിരുന്നു ശാലിനി. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. അജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു.ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി നായികയായി അരങ്ങേറിയത്. കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളിയും തെറ്റിയില്‍ നായികയായത് ശ്യാമിലിയായിരുന്നു. നായികയായെത്തിയപ്പോള്‍ വിചാരിച്ചത്ര തിളങ്ങിയിരുന്നില്ല താരം.

Film News

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

Published

on

By

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Continue Reading

Recent Updates

Trending