ജനപ്രിയ നായകൻ ദിലീപിന്റെ 148 മാത്ത്  ചിത്രത്തിന്റെ പൂജയും സ്വിച് ഓൺ കർമവും  കൊച്ചിയിൽ ഇന്ന് നടന്നു. ഈ ചടങ്ങിൽ ജോഷി വിളിക്കിന് തിരികൊളുത്തി, ഈ ഒരു ചടങ്ങിൽ  ഒട്ടനവധി താരങ്ങൾ പങ്കെടുത്തു. നടൻ ദിലീപിന്റെ ഈ ചിത്രത്തിന് സ്വിച് ഓൺ കർമം നിർവഹിച്ചത് തെന്നിന്ത്യൻ സൂപർ താരം ജീവ ആയിരുന്നു, സൂപ്പർ ഗുഡ് ഫിലിംസിൻറ്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയുംചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

രതീഷ് രഘു നന്ദൻ ആണ് ചിത്രത്തിന്റെ കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചത്  നിർമാതാവ് റാഫി മതിരയാണ്. ഈ ചിത്രത്തിൽ വീണ്ടുമൊരു തെന്നിന്ത്യൻ താര സുന്ദരി കൂടി ദിലീപിനൊപ്പം, പ്രണിത  സുഭാഷ്, നീത പിള്ള ആണ് ചിത്രത്തിലെ നായിക, പ്രണിത മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.

സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ,ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത  സുഭാഷ്, ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് d 148  എന്ന ഈ ചിത്രം. കൂടാതെ മനോജ് കെ ജയൻ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, മേജർ രവി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.