Connect with us

Film News

മമ്മൂക്കയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിൻറേം രഹസ്യം അതാണ്, വെളിപ്പെടുത്തലുമായി മീനാക്ഷി

Published

on

മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായെത്തി പിന്നീട് അദ്ദേഹത്തിന്‍റെ സ്വന്തം സാരഥിയായി തീര്‍ന്നയാളാണ് ജോര്‍ജ്ജ്. മമ്മൂക്ക എവിടെ പോയാലും ഒപ്പം ജോര്‍ജ്ജിനേയും കൂട്ടാറുണ്ട്. മമ്മൂക്കയുടെ സന്തത സഹചാരി  അദ്ദേഹമാണ് മമ്മൂക്കയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം.  ഇപ്പോഴിതാ ജോര്‍ജ്ജിനെ കുറിച്ച് ചലച്ചിത്ര പ്രവർത്തകൻ ആയ വിഷ്ണു സിദ്ധാർഥ് എഴുതിയ ലേഖനം നടി മീനാക്ഷി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തതോടെയാണ് വൈറൽ ആയി മാറിയത്.

ആ കുറിപ്പ്ഇങ്ങനെ “പ്രേക്ഷക ലോകത്ത് ഇന്നും നിഗൂഢമായി തുടരുന്ന ഇക്കാന്റെ ഇൗ ലുക്കി ന് പിന്നിൽ ഒരു കഥയുണ്ട് ….രണ്ടര പതിറ്റാണ്ടുകാലം മലയാളത്തിന്റെ അഹങ്കാരത്തിന് അലങ്കാരം പകർന്ന ജോർജ് ഏട്ടന്റെ കഥ.ജോർജ് എന്ന പേര് കേൾക്കുമ്പോൾ ഏതൊരു സിനിമ പ്രേമിയുടെയും മനസ്സിലേക്ക് ആദ്യം ഓടിവരുന്ന മുഖം മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ സന്തത   സഹചാരിയായ    ജോർജിന്റേതാകും.  കഴിഞ്ഞ 25 വർഷക്കാലം മലയാളികൾ പിന്നിലും,  മുന്നിലുമായി പലതവണ  മമ്മൂട്ടിയോടൊപ്പം ചേർത്തു വായിച്ച പേര് . ഒരു    മേക്കപ്പ്മാനായിട്ടായിരുന്നു    അദ്ദേഹത്തിന്റെ തുടക്കകാലം . എന്നാൽ  സിനിമകളുടെ ചാർട്ടിങ്    ഉൾപ്പടെയുള്ള   കാര്യങ്ങൾ വൈദഗ്ധ്യം    കാണിച്ച   ജോർജ്    പിന്നീട്   മമ്മൂട്ടിയുടെ മനസാക്ഷി   സൂക്ഷിപ്പുകാരനായി   മാറാൻ അധിക സമയം  വേണ്ടിവന്നില്ല.  മമ്മൂട്ടിയുടെ കുടുംബങ്ങൾക്കിടയിലും പ്രഥമ സ്ഥാനമാണ് ജോർജിനുള്ളത്. എന്തിനും, ഏതിനും ഏത് നേരവും കൂടെയുള്ള ജോർജിന്റെ സാമീപ്യമാണ് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യമെന്ന് പറഞ്ഞാലും അതിശയപ്പെടേണ്ട കാര്യമില്ല. ദിന ചര്യകളിലും ,വ്യായാമത്തിലും ,ഭക്ഷണ കാര്യത്തിലുമൊക്കെ കൃത്യ നിഷ്ഠ   പുലർത്തുന്ന ഒരു താരത്തിനൊപ്പം  ഇത്രയും വർഷക്കാലം ഒരു സഹായിയായി കൂടെ    നിൽക്കാൻ  സാധിച്ചുവെങ്കിൽ  അതിൽ   ജോർജിന്റെ   അർപ്പണ ബോധവും,  കഠിനാധ്വാനവും   കൂടിയേ തീരൂ.” “മമ്മൂട്ടിക്കൊപ്പം തന്നെ കാലത്ത് എണീറ്റ്‌ , കൃതമായ വ്യായാമങ്ങൾ ചെയ്യുകയും, അദ്ദേഹത്തിന്റെ ഭക്ഷണ കാര്യത്തിൽ വരെ അതീവ ശ്രദ്ധചെലുത്തുകയും ചെയ്യുന്നതിൽ ജോർജ് ഏട്ടന്റെ പങ്ക് വളരെ വലുതാണ്.മമ്മുക്ക എന്ന നടനിലുമുപരി , ആ വ്യക്തിയെ വേറിട്ടു നിർത്തുന്നത് അദ്ദേഹത്തിന്റെ സ്റ്റൈലാണ് . ഹെയർ സ്‌റ്റൈലായാലും ,ഡ്രെസ്സിംഗ് സ്റ്റൈലായാലും ഇന്നത്തെ യൂത്തൻമാർക്ക് പോലും കിടപിടിക്കാനാകാത്ത വിധം മമ്മൂട്ടിയെന്ന നടന്റെ സ്റ്റൈലിനെ നിലനിർത്തുന്നത് ഈ ജോർജ് ടച്ചാണ്‌”

പ്രേക്ഷക ലോകത്ത് ഇന്നും നിഗൂഢമായി തുടരുന്ന ഇക്കാ ന്റെ ഇൗ ലുക്കി ന് പിന്നിൽ ഒരു കഥയുണ്ട് ….
രണ്ടര…

Posted by Meenakshi Mahesh Menon on Thursday, 6 May 2021

Film News

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

Published

on

By

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Continue Reading

Recent Updates

Trending