Connect with us

Film News

ഇത് നമ്മുടെ ഐഷു അല്ലെ, പാടത്ത് വെട്ടിയും കിളച്ചും താരം, ഞെട്ടലോടെ ആരാധകർ

Published

on

ഒത്തിരി സ്വപ്നങ്ങളുമായി നടന്നൊരു തിരുവനന്തപുരം കാരി. ഹോളി ഏഞ്ചൽസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് ഉന്നത പഠനത്തിനായി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചേർന്നു. അവിടെ നിന്നും എംബിബിഎസ് നേടി. അതൊടൊപ്പം സിനിമാ മോഹങ്ങളും ചെറുതായി തലപൊക്കി. അങ്ങനെ 2014-ൽ മോഡലിംഗിലേക്ക് കടന്നു. നിരവധി മാഗസിനുകളുടെ കവർ ഗേളായി. പരസ്യങ്ങളിൽ മുഖം കാണിച്ചു. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനിൽ പങ്കെടുത്തു. ഒടുവിൽ 2017ൽ സ്വപ്നം പൂവണിഞ്ഞു. ആദ്യ സിനിമ നിവിൻ പോളിക്കൊപ്പം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ റേച്ചൽ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ നിരവധി സിനിമകളുമായി ഐശ്വര്യ ലക്ഷ്മി എന്ന മലയാളികളുടെ സ്വന്തം ഐഷു മുന്നേറുകയാണ്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവനിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ താരം, ഇപ്പോൾ ലോക്ഡൗണില്‍ വീണു കിട്ടിയ ഒഴിവു നേരം പറമ്പു വൃത്തിയാക്കി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. എല്ലാവരും വീട്ടിനുള്ളില്‍ സിനിമ കണ്ടും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിക്കുമ്പോള്‍ ഇങ്ങനെയും സമയം ചെലവഴിക്കാമെന്ന് പറയുകയാണ് താരം.ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഐശ്വര്യ പറമ്പു വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചത്. എല്ലാ ജോലികളും പൂര്‍ത്തിയിയായ ശേഷമുള്ള സന്തോഷമാണ് ഈ പോസ്റ്റില്‍. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ റേച്ചൽ എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. ആദ്യ സിനിമയെന്ന പകപ്പുകളൊന്നുമില്ലാതെ നായകനോടൊപ്പം നിൽക്കുന്ന പ്രകടനം കൊണ്ട് കൈയ്യടി നേടി ഈ സിനിമയിലൂടെ തന്നെ ഐശ്വര്യ. ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് ഐശ്വര്യ എത്തിയിരുന്നത്.
Advertisement

Film News

മമ്മൂട്ടി ചിത്രത്തിനായി കള്ളനോട്ടടിച്ച കലാസംവിധായകൻ.

Published

on

By

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങി നിരവധി താരമൂല്യം ഉള്ള നടൻമാർ അണിനിരന്ന ചിത്രമാണ് രാക്ഷസരാജാവ്. ഓണ വിരുന്നായി എത്തിയ ചിത്രം ബിഗ്ഗ് സ്‌ക്രീനിൽ വൻ വിജയമാണ് കൈവരിച്ചത്.

ഇപ്പോഴിതാ സിനിമയുടെ കലാസംവിധായകനായ എം ബാവ സിനിമയിലെ അറിയാകഥ തുറന്ന് പറയുകയാണി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ബാവയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച്‌ കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ പങ്കുവെച്ച്‌ കൊണ്ട് എം ബാവ പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ നോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത്ര അധികം നോട്ടുകൾ ആരും തന്നെ തന്ന് സഹായിച്ചിരുന്നില്ല. പൊതുവെ കളർ ചെയ്‌ത നോട്ടുകളാണ് സിനിമക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉള്ള നോട്ടുകൾ ഉപയോഗിക്കാൻ സംവിധായകൻ വിനയൻ സമ്മതിച്ചില്ല. പിന്നീട് നോട്ടുകൾ അച്ചടിക്കാം എന്ന രീതിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രെസ്സിൽ പ്രിന്റ് ചെയ്യുകയായിരുന്നു. ഇതിനായി സ്‌ക്യൂരിറ്റി ഗഡിനെ വരെ നിർത്തേണ്ടി വന്നു. ഈ നോട്ടുകൾ പുറത്തു പോയിരുന്നേൽ സംവിധായകനും, ഞാനും, നിർമ്മാതാവും ഉൾപ്പെടെ എല്ലാരും അകത്ത് പോയിരുന്നേനെ എന്നും എം ബാവ പറഞ്ഞു.

Continue Reading

Recent Updates

Trending