മലയാളി പ്രേഷകരുടെ പ്രിയ ഗായികമാരിൽ ഒരു ഗായികയാണ് റിമി ടോമി. അബദ്ധങ്ങളിൽ ചെന്ന് ചാടുക എന്നത് റിമിയുടെ  ഒരു ഹോബി ആണെന്ന്  ഇതിനു മുൻപ് തന്നെ പറയാറുണ്ട് എന്നാൽ അതുപോലെ തനിക്കു പറ്റിയ ഒരു അബദ്ധത്തെ കുറിച്ചുള്ള  ഒരു വീഡിയോ ആണ്   സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വര്ഷങ്ങൾക്കു മുൻപ് ശ്വേതാ മേനോനൊപ്പം ഫ്‌ളൈറ്റിൽ യാത്ര ചെയ്യ്തപ്പോളുണ്ടായ അബദ്ധത്തെ കുറിച്ച്  അഭിമുഖത്തിൽ റിമി പറഞ്ഞത്. എന്നാൽ അതിനു ശേഷം തന്റെ കൂടെ ഇനിയും ഫ്‌ളൈറ്റിൽ   കയറില്ലെന്നു പറഞ്ഞു ശ്വേതാ ചേച്ചി പിണങ്ങി പോയി  റിമി പറയുന്നു.


ഞാൻ പോകേണ്ട ഫ്‌ലൈറ്റുകൾ ഒരുപാടു തവണ എന്റെ കണ്ണിനു മുന്നിൽ കൂടി പറന്നു പോയിട്ടുണ്ട് പാസ്സ്‌പോർട്ട് ഇല്ലാത്തതുകൊണ്ടാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ റിമി പറഞ്ഞു അല്ല കറക്റ്റ് സമയത്തു എത്തതുകൊണ്ടാണ്. പിന്നീട് ആ അബദ്ധത്തെ കുറിച്ച് പറയുകയും ചെയ്യ്തുഅന്നൊരിക്കൽ ഞങ്ങൾ ദോഹയിൽ ഒരു പ്രോഗ്രമ്മിനു വേണ്ടി പോകുകയാണ്.


ദുബായിൽ എത്തിയ ഞങ്ങൾക്ക് അടുത്ത ഫ്ളൈറ്റിനാണ് ദോഹയിൽ പോകേണ്ടത്. ഫ്‌ളൈറ്റ് വരാൻ ഒരുമണികൂർ ലെയ്റ്റ് ഞാൻ ആ സമയത്തു ശ്വേത ചേച്ചിയോട് കാപ്പി കുടിക്കാൻ വേണ്ടി വിളിച്ചു എന്നാൽ ശ്വേതാ ചേച്ചി പറഞ്ഞു വേണ്ട ഫ്‌ലൈറ്റ് ചിലപ്പോൾ പോകും എന്നാലും നിർബന്ധിച്ചു ഞാൻ കാപ്പി കുടിയ്ക്കാൻ കൊണ്ട് പോയി എന്നാൽ ഫ്‌ളൈറ്റ് പോകുകയും ചെയ്യ്തു. നാല് മണിക്ക് അവിടെ എത്തണം , 12 മണിക് ദുബായിൽ നിന്നും ഫ്‌ളൈറ്റിൽ പോയാൽ മാത്രമേ രണ്ടു മണിക്കെങ്കിലും ദോഹയിൽ എത്താൻ പറ്റൂ, ശ്വേതാ ചേച്ചി ദേഷ്യപ്പെട്ട് എന്നോട് പറഞ്ഞു കാപ്പി കുടിക്കണ്ടെന്നു എന്ന് പറഞ്ഞു പോയി. എന്തായലും പരുപാടി മുടങ്ങിയില്ല എന്നും റിമി പറയുന്നു.