അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്-കുഞ്ചാക്കോ ബോബൻ ചിത്രത്തിനു ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കുടി വരുകയാണ്.എന്നാൽ ഈ വരുന്ന മാർച്ച് 18ന് തിയറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ സസ്പെൻസ് ചിത്രമായ “21 ഗ്രാംസ്” ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

ഇത് ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ ആണ് ഇതിലെ നായിക കഥാപാത്രം.ആഹ് കഥാപാത്രം ചെയ്യുന്നത് അനൂപ് മേനോൻ ആണ്. അദ്ദേഹത്തെ കൂടാതെ ലലിയോണ ലിഷോയ്,അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്,ജീവ ജോസഫ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്. ദ്വേഗം നിറക്കുന്ന സീനുകളും ദീപക് ദേവിന്റെ കിടിലൻ പശ്ചാത്തല സംഗീതവും കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ട്രൈലർ ഒരുക്കിയിരിക്കുന്നത്.