കുടുംബ പ്രേഷകരുടെ പ്രിയപെട്ട നടിയാണ് സോണിയ ശ്രീജിത്ത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് താരം അഭിനയ രംഗത്തു എത്തിയത്. വിവാഹത്തോട് അഭിനയത്തോട് വിട പറഞ്ഞ നടി  രസകരമായ ഒരു അനുഭവം തുറന്നു പറയുകയാണ്. ഏട്ടന്‍ ഇത്തിഹാദ് എയര്‍വേസിലാണ്,എനിക്ക് പാരാ ഗ്ലൈഡിംഗ് ഒക്കെ ഇഷ്ടമാണ്. പിറന്നാള്‍ സമ്മാനമായി എനിക്ക് പാരാ ഗ്ലൈഡിംഗ് ചെയ്യാനുള്ള അവസരമാണ് നല്‍കിയത്. മകന് അന്ന് ഒരു വയസോ ഒന്നര വയസോ ആണ്. ഞാന്‍ മോനെ നോക്കിക്കോളാം നീ പോയി ചെയ്യൂവെന്ന് പറഞ്ഞു.

എനിക്ക് പേടിയൊന്നുമില്ല. ഭയങ്കര ഹാപ്പിയാണ്. അവര്‍ സെല്‍ഫി സ്റ്റിക്കും ക്യാമറയുമൊക്കെ തന്നു. ഞാന്‍ വീഡിയോയെടുത്തു. അച്ഛനും അമ്മക്കും മെസ്സേജ് അയച്ചു, പിന്നീട് വീഡിയോ കാണുമ്പോള്‍ അത് നല്ല രസകരമായിരിക്കുമല്ലോ. അതൊക്കെ കഴിഞ്ഞ് താഴെ എത്തി.വീഡിയോ എപ്പോള്‍ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യും ഇന്നോ നാളെയോ കിട്ടുമെന്ന് പറഞ്ഞു.


ഞാന്‍ ഇന്ന് നോക്കുന്നു, നാളെ നോക്കുന്നു, മറ്റന്നാള്‍ നോക്കുന്നു. പക്ഷെ വരുന്നില്ല. അപ്പോള്‍ ചോദിച്ചപ്പോഴാണ് പറയുന്നത് ക്യാമറ ഓണാക്കായിരുന്നില്ല എന്ന്. ഏട്ടനെടുത്ത വീഡിയോയൊക്കെ ഇടുമ്പോള്‍ എന്നോട് എല്ലാവരും ചോദിക്കുമായിരുന്നു. ഇപ്പോ ശരിയാക്കി തരാം എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ക്യാമറ ഓണാക്കാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് അത് വെളിപ്പെടുത്തുന്നത്. നാണംകെട്ടുപോയി. ഞാന്‍ ഭയങ്കര പ്രതീക്ഷയോടെ ചെയ്തതായിരുന്നുവെന്നാണ് സോണി പറയുന്നത്