ബഡായി ബംഗ്ലാവ് എന്ന സ്കിറ്റിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആര്യ ബാബു. കഴിഞ്ഞ ദിവസം തന്റെ  ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ആര്യ സോഷ്യൽമീഡിയ വഴി മറുപടി നൽകിയിരുന്നു, തന്റെ വിവാഹത്തെ കുറിച്ച ആയിരുന്നു ആരാധികയുടെ ചോദ്യം. ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ.അതിന് കൃത്യമായ മറുപടയാണ് നടി നൽകിയിരിക്കുന്നത്, ഞാൻ എന്തിന് വിവാഹിതയാകണം,ഞാൻ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ എന്നാണ് ആര്യ നൽകിയ മറുപടി. തന്റെ ജീവത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി തന്റെ മകളാണെന്നും നടി കൂട്ടിച്ചേർക്കുന്നു


സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായ രോഹിതിനെയാണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്,റോയയുടെ അച്ഛന്റെ ​ഗുണങ്ങളിൽ ഏറ്റവും നല്ല ​ഗുണം ഏതാണെന്ന് പറയാമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അദ്ദേഹത്തിന്റെ ​​ഗുണങ്ങളിൽ മികച്ചത് കണ്ടെത്താൻ ബു​ദ്ധിമുട്ടാണെന്നും പക്ഷെ റോയയ്ക്ക് ലഭിച്ചത് ലോകത്തിലെ ഏറ്റവും നല്ല അച്ഛനെയാണെന്നുമാണ് ആര്യ പറയുന്നു

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.  വിവാഹത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. എന്നാൽ‌ മകൾ പിറന്നശേഷം പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു. പക്ഷെ ഇപ്പോഴും താനും രോഹിത്തും അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ പറയാറുണ്ട്.വിവാഹമോചനം വേണ്ടിയിരുന്നില്ല അതിൽ പശ്ചാത്തപിച്ചിട്ടുള്ള ആളാണ് താൻ. ആ പശ്ചാത്താപം തോന്നിയപ്പോഴേക്കും വൈകി പോയിരുന്നു. വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങളായിരുന്നുവെന്ന് പിന്നീടേ മനസിലാകൂ. ഒറ്റപ്പെടലിൽ നമ്മൾ മറ്റൊരു ബന്ധത്തിന് ശ്രമിക്കും.എന്നും ആര്യ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു