കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ഗൗരി ഖാനും ഭാവന പാണ്ഡെയും മഹീപ് കപൂറുമാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത്.ഈ ഒരു പ്രോഗ്രാമിന് വേണ്ടി കാത്തിരിപ്പിലാണ് ആര്ധകർ. തന്റെ മകൾ സുഹാനക്ക് എന്തെങ്കിലും ഉപദേശം നൽകിയിട്ടുണ്ടോ എന്നുള്ള ഗൗരിഖാനോടുള്ള ചോദ്യത്തിനാണ് താരം നൽകിയ മറുപടിയാണ് ഇപ്പോള് കൂടുതൽ ശ്രെദ്ധ ആകുന്നത്.

താരം തന്റെ മകൾക്ക് നൽകിയ ഉപദേശം ഒരേസമയം രണ്ട് പേരില്‍ കൂടുതല്‍ പേരെ പ്രണയിക്കരുതെന്നായിരുന്നു, ഷാരൂഖിന്റേയും ഗൗരിയുടേയും മകളായ സുഹാന അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ദ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം.അതുപോലെ വീട്ടിൽ വരുന്ന അതിഥികളെ അവരുടെ വീട്ടിൽ കൊണ്ട് വിടുന്ന ഷാരൂഖിന്റെ പ്രവണതയും തനിക്കു ഇഷ്ട്ടമല്ലെന്നു൦ ഗൗരി ഖാൻ പറയുന്നു. പാർട്ടി ഉള്ള സമയത്തു കൂടുതൽ അദ്ദേഹം പുറത്തായിരിക്കും അതും തന്നെ അസ്വസ്ഥപെടുത്താറുണ്ടെന്നും താരം പറയുന്നു.
ഗൗരിയുടേയും ഷാരൂഖ് ഖാന്റേയും പ്രണയകഥയ്ക്ക് ചേരുന്ന സിനിമ പേര് പറയാന്‍ കരണ്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ഗൗരി നല്‍കിയ മറുപടി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്നായിരുന്നു,ഷാരൂഖിന്റെ ഐ കോണിക്ക് സിനിമയാണ് ഡിഡിഎല്‍ജെ. ഇതിനു സമാനമായ ഒരു പ്രണയകഥ തന്നെയാണ്ല്ലോ നിങ്ങളുടെ എന്ന് കരൺ ഗൗരിഖാനോടു പറയുന്നു.